Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ശമ്പളം കൊടുത്തില്ലെങ്കിൽ ഓഡിറ്റെന്ന് ബൈജൂസിനോട് കമ്പനി ലാ ബോർഡ്

കൊച്ചി: അവകാശ ഓഹരി വിൽപ്പനയിലൂടെ പണം ലഭിച്ചില്ലെങ്കിലും ജീവനക്കാരുടെ ശമ്പളം ഉടൻ കൊടുക്കണമെന്ന് കടുത്ത ധന പ്രതിസന്ധിയിലൂടെ നീങ്ങുന്ന വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിന് ദേശീയ കമ്പനി ലാ ബോർഡ് നിർദേശം നൽകി.

കമ്പനി ഇപ്പോഴും പ്രവർത്തിക്കുന്നതിനാൽ വരുമാനമുണ്ടാകില്ലേയെന്ന് ബോർഡ് ചോദിച്ചു. ശമ്പളം നൽകിയില്ലെങ്കിൽ കമ്പനിയുടെ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യയോട് ആവശ്യപ്പെടുമെന്നും മുന്നറിയിപ്പ് നൽകി.

രണ്ട് വർഷം മുൻപ് 2,200 കോടി ഡോളറിന്റെ മൂല്യമുണ്ടായിരുന്ന ബൈജൂസ് നിലവിൽ നിത്യ ചെലവുകൾക്ക് പോലും പണം കണ്ടെത്താനാകാതെ വലയുകയാണ്.

X
Top