ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇന്‍ഫോസിസിന്റെ അറ്റാദായത്തില്‍ 4.7 ശതമാനം വര്‍ധന

ബെംഗളൂരു: ഇന്‍ഫോസിസ് ലിമിറ്റഡിന്റെ സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ 4.7 ശതമാനം വര്‍ധന.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 6,212 കോടി രൂപ വരുമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 6,506 കോടി രൂപയുടെ അറ്റാദായം കമ്പനി നേടി. 4,7 ശതമാനം വളര്‍ച്ചയാണ് കമ്പനിക്കുണ്ടായത്.

തുടര്‍ച്ചയായി, അറ്റാദായം 2.2 ശതമാനം ഉയര്‍ന്നു. ബ്ലൂംബെര്‍ഗ് കണക്കാക്കിയത് 6,831.4 കോടി രൂപയായിരുന്നു.

വരുമാനം 4.2 ശതമാനം ഉയര്‍ന്ന് 40,986 കോടി രൂപയായി. ഇന്‍ഫോസിസ് 2024-25 സാമ്പത്തിക വര്‍ഷത്തെ വരുമാന മാര്‍ഗ്ഗനിര്‍ദ്ദേശം തുടര്‍ച്ചയായ രണ്ടാം പാദത്തില്‍ ഉയര്‍ത്തിയിട്ടുണ്ട്.

2024 -25 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ 3.75 മുതല്‍ 4.50 ശതമാനം വരെ വളര്‍ച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത്. മുന്‍ പാദത്തില്‍ നല്‍കിയിരുന്നത് 3-4 ശതമാനം വളര്‍ച്ചാ ലക്ഷ്യമായിരുന്നു.

സാമ്പത്തിക വര്‍ഷത്തിലെ വരുമാന മാര്‍ഗനിര്‍ദേശം മുമ്പ് പ്രതീക്ഷിച്ചിരുന്ന 1-3 ശതമാനത്തില്‍ നിന്ന് ജൂലൈയില്‍ കമ്പനി ഉയര്‍ത്തിയിരുന്നു.

വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സോഫ്റ്റ്വെയര്‍ കയറ്റുമതിക്കാരാണ് ഇന്‍ഫോസിസ്.

X
Top