സിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറുംധനകാര്യ കമ്മിഷൻ: നികുതിവരുമാനത്തിന്റെ പകുതി ചോദിച്ച് കേരളംറയില്‍വേ സ്വകാര്യവത്കരണം അജണ്ടയിലില്ലെന്ന് അശ്വിനി വൈഷ്ണവ്‘വളർച്ച കുറഞ്ഞതിന്റെ കാരണം പലിശ മാത്രമല്ല’; കേന്ദ്രത്തിന് പരോക്ഷ മറുപടിയുമായി ശക്തികാന്ത ദാസ്അടുത്ത വര്‍ഷം വിലക്കയറ്റത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്

കോമ്പൗണ്ട് റബര്‍: തീരുവ ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിസംഗത

കോട്ടയം: കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്ക് നിലവിലുള്ള അഞ്ചു ശതമാനം തീരുവ സ്വാഭാവിക റബറിനു തുല്യമായ 25 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം നടപടിയെടുക്കാതെ ഷീറ്റ് റബര്‍ വില മെച്ചപ്പെടില്ല.

മഴ ശമിച്ച് റബര്‍ ഉത്പാദനം കൂടുതൽ ലഭിക്കുന്ന ഡിസംബര്‍- ഫെബ്രുവരി മാസങ്ങളില്‍ വന്‍തോതില്‍ ക്രംബും കോമ്പൗണ്ട് റബറും ഇറക്കുമതി ചെയ്ത് ഷീറ്റിന് വിലയിടിക്കാനുള്ള നീക്കത്തിലാണ് വ്യവസായികള്‍.

ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത് 1.25 ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍. പോയവര്‍ഷം ഇതേസമയത്ത് ഇറക്കുമതി 90,000 ടണ്‍ മാത്രമായിരുന്നു.

പ്രകൃതിദത്ത റബറില്‍ കൃത്രിമ റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, രാസവസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയവ ചേര്‍ത്ത് തയാറാക്കുന്നതാണ് കോമ്പൗണ്ട് റബര്‍. സ്വാഭാവിക റബറിനൊപ്പം ഇതും ടയര്‍ ഉത്പാദനത്തില്‍ കൂടിയ തോതില്‍ ഉപയോഗിക്കുന്നു.

ആസിയാന്‍ സഖ്യരാഷ്‌ട്രങ്ങളില്‍നിന്ന് കോമ്പൗണ്ട് ഇറക്കുമതിക്ക് അഞ്ചു ശതമാനം നികുതി അടച്ചാല്‍ മതി. മറ്റ് രാജ്യങ്ങളില്‍ നിന്ന് 25 ശതമാനമാണ് തീരുവ. കൂടുതല്‍ നേട്ടമുണ്ടാക്കന്‍ അന്‍പതിനായിരം ടണ്‍ കോമ്പൗണ്ട് റബര്‍ കൂടി ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഈ മാസം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടയര്‍ കമ്പനികള്‍.

ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കോമ്പൗണ്ട് റബറിനും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തണമെന്ന് റബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയെങ്കിലും കോമ്പൗണ്ട് റബര്‍ അസംസ്‌കൃത വസ്തുവല്ല, മറിച്ച് ഒരു ഉത്പന്നമാണെന്ന നിലപാടിലാണ് കേന്ദ്രം.

കോമ്പൗണ്ട് റബറും ക്രംബ് റബറും വലിയ തോതില്‍ എത്തിയതോടെയാണ് ഓഗസ്റ്റില്‍ 250 രൂപയിലെത്തിയ ഷീറ്റ് കഴിഞ്ഞ മാസം 165 രൂപയിലേക്ക് താഴ്ന്നത്. പിന്നീട് 200 രൂപയിലേക്ക് കയറി.

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മഴ ശക്തമായത് അന്താരാഷ്‌ട്ര ഉത്പാദനത്തില്‍ നേരിയ ഇടിവുണ്ടാക്കി. എന്നാല്‍ ഈ ഉയർച്ചയുടെ നേട്ടം ഷീറ്റ് സ്‌റ്റോക്ക് ചെയ്തിരുന്ന വന്‍കിട ഡീലര്‍മാര്‍ക്കു മാത്രമാണ്.

X
Top