
മുംബൈ: പുതിയ ഓർഡറുകൾ നേടിയതായി പ്രഖ്യാപിച്ച് കമ്പ്യൂകോം സോഫ്റ്റ്‌വെയർ ലിമിറ്റഡ്. രാജസ്ഥാൻ കൗൺസിൽ ഫോർ സ്കൂൾ എജ്യുക്കേഷനിൽ നിന്ന് ഏകദേശം 58 കോടി രൂപ മൂല്യമുള്ള ഓർഡറാണ് കമ്പനിക്ക് ലഭിച്ചത്. ഓർഡർ പ്രഖ്യാപനത്തിന് പിന്നാലെ കമ്പ്യൂകോം സോഫ്റ്റ്‌വെയറിന്റെ ഓഹരികൾ 15.88 ശതമാനം ഉയർന്ന് 27 രൂപയിലെത്തി.
398 സർക്കാർ സ്കൂളുകളിൽ ഐസിടി കംപ്യൂട്ടർ ലാബുകൾക്കായി കംപ്യൂട്ടർ സിസ്റ്റങ്ങൾ, പ്രിന്റർ, യുപിഎസ്, നെറ്റ്‌വർക്കിങ്, ഇലക്‌ട്രിഫിക്കേഷൻ, ഐടി അധിഷ്‌ഠിത വിദ്യാഭ്യാസം തുടങ്ങിയവ വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനുമുള്ളതാണ് ഓർഡർ.
ഒരു സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് കമ്പനിയാണ് കോമ്പ്യൂകോം സോഫ്റ്റ്‌വെയർ. കമ്പനി ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ്, ഇൻട്രാനെറ്റ് സൊല്യൂഷനുകൾ, ഡാറ്റ പരിവർത്തനത്തിനും ഡാറ്റാ എൻട്രിക്കുമുള്ള സോഫ്റ്റ്‌വെയർ, രത്‌ന, ആഭരണ വ്യാപാരികൾക്കായി ഇൻവെന്ററി അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ എന്നിവ നൽകുന്നു. കൂടാതെ കമ്പനി ഉപഭോക്താക്കൾക്ക് സോഫ്റ്റ്‌വെയർ പിന്തുണാ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.
2022 ജൂണിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 80.94 ശതമാനം ഇടിഞ്ഞ് 0.61 കോടി രൂപയായി കുറഞ്ഞിരുന്നു.