ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

കോണ്‍കോര്‍ഡ് ബയോടെക്, വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്‌സ് എന്നിവയ്ക്ക് ഐപിഒ അനുമതി

മുംബൈ: കോണ്‍കോര്‍ഡ് ബയോടെക്, വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്‌സ് എന്നിവ പ്രാഥമിക പബ്ലിക് ഓഫറിംഗി(ഐപിഒ)നുള്ള സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അനുമതി കരസ്ഥമാക്കി.

കോണ്‍കോര്‍ഡ് ബയോടെക്
ഓഗസ്റ്റിലാണ് കോണ്‍കോര്‍ഡ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത.് അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയാണ് കോണ്‍കോര്‍ഡ്. അദ്ദേഹം അന്തരിച്ച് പിറ്റേദിവസമാണ് കമ്പനി ഐപിഒ നടപടികള്‍ തുടങ്ങിയത് എന്നത് ശ്രദ്ധേയമായിരുന്നു.

20.93 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലാണ് ഐപിഒ. ഇതുവഴി പ്രമോട്ടര്‍മാരായ ഹെലിക്സ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 20 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. ക്വാഡ്രിയ കാപിറ്റല്‍ ഫണ്ടിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെലിക്സ്.

475.30 കോടി രൂപ നിക്ഷേപിച്ചാണ് ഇവര്‍ കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇമ്യുണോസപ്രസന്റ്സുകള്‍ക്കും ഓണ്‍കോളജി മരുന്നുകള്‍ക്കുമുള്ള ചേരുവകളാണ് കോണ്‍കോര്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഈ മേഖലയില്‍ ആഗോള തലത്തില്‍ ഒന്നാമതാണ് കമ്പനി.

യു.എസ്, യൂറോപ്പ്, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പടെ 70 രാജ്യങ്ങളിലെ വിപണികള്‍ ഇവര്‍ നിയന്ത്രിക്കുന്നു. ഗുജ്റാത്തില്‍ മൂന്ന് ഉത്പാദനശാലകളുള്ള കമ്പനിയ്ക്ക് 22 ഉത്പന്നങ്ങളുണ്ട്. 712.93 കോടി രൂപയാണ് സാമ്പത്തിക വര്‍ഷം 2022 ലെ വരുമാനം.

174.93 കോടി രൂപ ലാഭം നേടാനും കമ്പനിയ്ക്കായി.

വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്‌സ്
മനോജ് വൈഭവ് ജെംസ് എന്‍ ജ്വല്ലേഴ്സ് അഥവാ വൈഭവ് ജ്വല്ലേഴ്സ് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി സെപ്തംബറിലാണ് ഡ്രാഫ്റ്റ് പേപ്പര്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡി (സെബി) ന് മുന്‍പാകെ സമര്‍പ്പിച്ചത്. 210 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 4.30 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്ലുമുള്‍പ്പെടുന്നതാണ് ഐപിഒ. പ്രൊമോട്ടര്‍ ഗ്രാന്ധി ഭാരത മല്ലിക രത്ന കുമാരി ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി ഓഹരികള്‍ വിറ്റഴിക്കും.

നിലവില്‍ അവര്‍ക്ക് 75.10 ശതമാനം ഓഹരികളാണുള്ളത്. ബജാജ് കാപിറ്റലും എലാറ കാപിറ്റലുമാണ് ഐപിഒയുടെ ലീഡ് മാനേജര്‍മാര്‍. ഫ്രഷ് ഇഷ്യു വഴി സമാഹരിക്കുന്ന തുക 8 ഓളം ഷോറൂമുകള്‍ സ്ഥാപിക്കുന്നതിനുപയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്സില്‍ പറയുന്നു.

12 കോടി ഈ ഷോറൂമുകളുടെ മൂലധനചെലവുകള്‍ക്കായും 160 കോടി രൂപ സ്റ്റോക്ക് വാങ്ങാനുമാണ് വിനിയോഗിക്കുക. ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവടങ്ങളില്‍ വ്യാപക സാന്നിധ്യമുള്ള ചെറുകിട ജ്വല്ലറി ശൃംഖലയാണ് വൈഭവ് ജ്വല്ലേഴ്സ്. 8 ടൗണുകളിലും 2 നഗരങ്ങളിലുമായി 8 ഷോറൂമുകള്‍ കമ്പനിയ്ക്കുണ്ട്. ഇരു സംസ്ഥാനങ്ങളിലേയും ടയര്‍2,3 നഗരങ്ങളിലേയ്ക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ഇവര്‍.

സാമ്പത്തികവര്‍ഷം 2022 വരുമാനം 1693.92 കോടി രൂപയായി വര്‍ധിപ്പിക്കാന്‍ ജ്വല്ലറിക്കായി. 43.68 കോടി രൂപയാണ് അറ്റാദായം. ഇബിറ്റ മാര്‍ജിന്‍ 6.2 ശതമാനമായി വര്‍ധിച്ചു. ഓഗസ്റ്റ് 15 വരെയുള്ള കണക്കനുസരിച്ച് 458.53 കോടി രൂപയുടെ കടമാണ് വൈഭവ് ജ്വല്ലറിയ്ക്കുള്ളത്.

X
Top