ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്നവംബറിലെ കയറ്റുമതിയില്‍ വന്‍ ഇടിവ്മൊത്തവില പണപ്പെരുപ്പം കുറയുന്നുസ്വകാര്യമേഖലയിലെ ഉല്‍പ്പാദനത്തില്‍ അതിവേഗ വളര്‍ച്ചയെന്ന് സര്‍വേപൊതുമേഖല ബാങ്കുകൾ കരുത്താർജിക്കുന്നു

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ ഐപിഒ ഡിസംബര്‍ 19 മുതല്‍

കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) ഡിസംബര്‍ 19 ന്‌ തുടങ്ങും. ഡിസംബര്‍ 23 വരെ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാം. ഐപിഒയുടെ ഇഷ്യു വില ഇന്ന്‌ അറിയിക്കും.

175 കോടി രൂപയാണ്‌ പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്നത്‌. ഇതിന്‌ പുറമെ ഓഫര്‍ ഫോര്‍ സെയില്‍ (വഴി) നിലവിലുള്ള ഓഹരിയുടമകളുടെ കൈവശമുള്ള 46.40 ലക്ഷം ഓഹരികളും വിറ്റഴിക്കും.

ഈയാഴ്‌ച സബ്‌സ്‌ക്രിപ്‌ഷന്‍ ആരംഭിക്കുന്ന അഞ്ച്‌ ഐപിഒകളില്‍ ഒന്ന്‌ ആയിരിക്കും ഇത്‌. ഡിഎഎം കാപ്പിറ്റല്‍ അഡൈ്വസേഴ്‌സ്‌, വെന്റീവ്‌ ഹോസ്‌പിറ്റാലിറ്റി, ശാന്തന്‍ ടെക്‌സ്റ്റൈല്‍സ്‌, മമത മെഷിണറി, ട്രാന്‍സ്‌റെയില്‍ ലൈറ്റിംഗ്‌ എന്നിവയാണ്‌ ഈയാഴ്‌ചയിലെ മറ്റ്‌ ഐപിഒകള്‍.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍കോര്‍ഡ്‌ എന്‍വിറോ സിസ്റ്റംസ്‌ ഐപിഒ വഴി സമാഹരിക്കുന്ന തുക വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിനും യന്ത്രങ്ങള്‍ വാങ്ങുന്നതിനും കടം തിരിച്ചടക്കുന്നതിനും പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏഴിരട്ടി വളര്‍ച്ചയോടെ 41.4 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം. മുന്‍വര്‍ഷം ഇത്‌ 5.5 കോടി രൂപയായിരുന്നു. വരുമാനം 343.2 കോടി രൂപയില്‍ നിന്നും 496.8 കോടി രൂപയായി വളര്‍ന്നു.

X
Top