കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ചെറു മൂല്യമുള്ള വായ്പകള്‍ക്കു നിബന്ധനകള്‍ കടുപ്പിച്ചേക്കും

മുംബൈ: 10,000 രൂപ എന്നു പറയുന്നത് ഇന്നു ബഹുഭൂരിപക്ഷത്തിനും ഒരു ചെറിയ തുകയായി തോന്നിയേക്കാം. എന്നാല്‍ ഇങ്ങനെ ആയിരകണക്കിന് ആളുകള്‍ വായ്പ എടുത്താലോ? എടുക്കുന്നവരില്‍ അധികവും ഈ വായ്പ തിരിച്ചടയ്ക്കാതിരുന്നലോ? സംഭവം വളരെ വലിയ പ്രശ്‌നം തന്നെയാണ്. 10,000 രൂപയില്‍ താഴെ മൂല്യമുള്ള ചെറുകിട വ്യക്തിഗത വായ്പകളുടെ തിരിച്ചടയ്ക്കല്‍ നിരക്കു ക്രമാതീതമായി കുറയുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

2023 ഡിസംബറിനും, 2024 ജൂണിനും ഇടയില്‍ ഇത്തരം ചെറു വായ്പകള്‍ എടുത്തവരില്‍ നിരവധി ആളുകള്‍ തിരിച്ചടവ് മുടക്കിയെന്നാണ് വിവരം. 2025 സെപ്റ്റംബര്‍ പാദ കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്‍ബിഎഫ്‌സികളാണ് ഇത്തരം വായ്പകള്‍ നല്‍കുന്ന പ്രമുഖര്‍. ഡിജിറ്റല്‍ വായ്പകളുടെ വര്‍ധനയാണ് ഇത്തരം ചെറുകിട വായ്പകളെ സമൂഹത്തില്‍ ജനപ്രിയമാക്കി മാറ്റുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രോപ്പര്‍ട്ടിക്കെതിരെയുള്ള വായ്പകളില്‍, 10 ലക്ഷം രൂപയില്‍ താഴെയുള്ള ലോണുകളുടെ ആവശ്യകത സ്ഥായിയായി തുടരുന്നു. ചെറു നഗരങ്ങളിലും, ഗ്രാമങ്ങളിലും ഇത്തരം വായ്പകളുടെ ആവശ്യക്കാര്‍ കൂടുന്നുവെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.

ക്രെഡിറ്റ് സ്‌കോറുകളില്ലാത്ത വ്യക്തികളും, കടം വാങ്ങുന്നവരും വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന അപകടസാധ്യതയുള്ള ലോണ്‍ പോര്‍ട്ട്ഫോളിയോകള്‍ കുറഞ്ഞിട്ടുണ്ട്.

ചെറുതെന്നു തോന്നുമെങ്കില്‍ പോലും, 10,000 രൂപയില്‍ താഴെയുള്ള ചെറുകിട ടിക്കറ്റ് വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് മുടങ്ങുന്നത് ദീര്‍ഘഭാവിയില്‍ സാമ്പത്തിക മേഖലയെ, പ്രത്യേകിച്ച് എന്‍ബിഎഫ്‌സി ആരോഗ്യത്തെ ബാധിച്ചേക്കമെന്ന ചില വിദഗ്ധര്‍ പറയുന്നു. ഈ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണ്ടേതുണ്ട്. 2023 ഡിസംബറിനും, 2024 ജൂണിനും ഇടയില്‍ എടുത്ത ലോണുകള്‍ക്ക് ഉയര്‍ന്ന പിഴവ് നിരക്ക് കാണുന്നു.

മാക്രോ ഇക്കണോമിക് വെല്ലുവിളികള്‍ കാരണം 2024 മാര്‍ച്ചിന് ശേഷം സാമ്പത്തിക കുറ്റകൃത്യങ്ങളും, തിരിച്ചടവ് മുടക്കങ്ങളും വര്‍ധിച്ചിട്ടുണ്ട്. വരും പാദങ്ങളില്‍ ഈ കണക്കുകളില്‍ ഇനിയും വര്‍ധന രേഖപ്പെടുത്തിയേക്കാം.

സുസ്ഥിരമായ വായ്പയ്ക്കായി, അപേക്ഷകരുടെ അപകടസാധ്യത വിലയിരുത്തുന്നതും, കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്‌കോറുകള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കുന്നതും ആവശ്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറഞ്ഞു വയുക്കുന്നു.

വ്യക്തിഗത വായ്പകള്‍ക്ക് അധികം വൈകാതെ എന്‍ബിഎഫ്‌സികളും ക്രെഡിറ്റ് സ്‌കോര്‍ പ്രധാന മാനദണ്ഡമാക്കിയേക്കുമെന്നു സാരം. നിലവില്‍ ബാങ്കുകള്‍ വ്യക്തിഗത വായ്പകള്‍ക്ക് ക്രെഡിറ്റ് സ്‌കോറിന് ഊന്നല്‍ നല്‍കുന്നുവെങ്കിലും, എന്‍ബിഎഫ്‌സികള്‍ വലിയ ബലം പിടിക്കാറില്ല.

ചെറിയ തുകകളുടെ തിരിച്ചടവുകള്‍ പോലും മുടങ്ങുന്ന സാഹചര്യത്തില്‍ മേഖല നടപടികള്‍ കടുപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

X
Top