റേഷനുപകരം ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്നതിൽ എതിര്‍പ്പ് നേരിട്ടറിയിച്ച് കേരളംജിഎസ്ടിആര്‍ 9 സി റിട്ടേണിനുളള ഫീസ് ഒഴിവാക്കിഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായിലോക സാമ്പത്തിക ഫോറം: 51 കമ്പനികളുമായി ചർച്ച നടത്തി മന്ത്രി പി രാജീവും സംഘവുംമധുരത്തോടെ ബജറ്റ് അന്തിമ നടപടികൾക്കു തുടക്കം

ഏകീകൃത പെന്‍ഷന്‍ പദ്ധതി: കേന്ദ്ര വിജ്ഞാപനമായി

ന്യൂഡല്‍ഹി: കേന്ദ്രസർക്കാർ കഴിഞ്ഞവർഷം പ്രഖ്യാപിച്ച ഏകീകൃത പെൻഷൻ പദ്ധതിയുടെ (യൂണിഫൈഡ് പെൻഷൻ സ്കീം-യു.പി.എസ്.) ഔദ്യോഗിക വിജ്ഞാപനം ധനമന്ത്രാലയം പുറത്തിറക്കി.

ഏപ്രില്‍ ഒന്നുമുതല്‍ പദ്ധതി നിലവില്‍വരും. സർക്കാർ ജീവനക്കാർക്ക് അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷനായി ലഭിക്കുന്ന പദ്ധതിക്ക് 2024 ഓഗസ്റ്റ് 24-നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. സംസ്ഥാന സർക്കാരുകള്‍ക്കും വേണമെങ്കില്‍ പദ്ധതി നടപ്പാക്കാം.

25 വർഷം സർവീസുള്ളവർക്ക് യു.പി.എസ്. പ്രകാരം അവസാനത്തെ 12 മാസത്തെ ശരാശരി അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷനായി ലഭിക്കും.

പിരിച്ചുവിടപ്പെടുകയോ രാജിവെക്കുകയോ ചെയ്യുന്നവർക്ക് യു.പി.എസ്. പദ്ധതിപ്രകാരമുള്ള പെൻഷന് അർഹതയുണ്ടായിരിക്കില്ല. പത്തുവർഷത്തില്‍ താഴെ സർവീസുള്ളവർക്ക് യു.പി.എസ്. മാത്രമല്ല ലംപ്സം തുകയ്ക്കും അർഹതയുണ്ടാവില്ല.

2004 ജനുവരി ഒന്നിനോ അതിനുശേഷമോ സർവീസില്‍ പ്രവേശിച്ചവർക്കാണ് യു.പി.എസ്. ആനുകൂല്യം. എൻ.പി.എസിലുള്ളവർക്ക് യു.പി.എസിലേക്ക് മാറാൻ കഴിയും.

എൻ.പി.എസില്‍ തുടരണമെങ്കില്‍ അതിനും വ്യവസ്ഥയുണ്ട്. 10 വർഷം സർവീസ് പൂർത്തിയാക്കി വിരമിക്കുന്നവർ പദ്ധതിയില്‍ ഉള്‍പ്പെടും. സ്വയം വിരമിക്കല്‍ നടത്തുന്നവർക്ക് മിനിമം യോഗ്യതാസർവീസ് 25 വർഷമാണ്.

എൻ.പി.എസില്‍ ജീവനക്കാർ പത്തുശതമാനവും സർക്കാർ 14 ശതമാനവുമാണ് പെൻഷൻ ഫണ്ടിലേക്ക് അടയ്ക്കേണ്ടത്. എന്നാല്‍, യു.പി.എസില്‍ സർക്കാർ വിഹിതം 14-ല്‍നിന്ന് 18.5 ശതമാനമാക്കി.

ജീവനക്കാരുടെ വിഹിതം 10 ശതമാനമായി തുടരും. രാജ്യത്തെ 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് നേട്ടമുണ്ടാകുമെന്ന് ധനമന്ത്രാലയം പറയുന്നു.

  • പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍
  • അടിസ്ഥാനശമ്ബളത്തിന്റെ പകുതി പെൻഷൻ
  • എൻ.പി.എസില്‍ നിന്ന് മാറാം
  • കുറഞ്ഞ പെൻഷൻ 10,000 രൂപ
  • കുടുംബപെൻഷൻ 60 ശതമാനം
  • അർഹത 2004-നുശേഷം ജോലിയില്‍ പ്രവേശിച്ചവർക്ക്

X
Top