ന്യൂഡല്‍ഹി: 2023-24 സാമ്പത്തിക വര്‍ഷത്തെ റീട്ടെയില്‍ പണപ്പെരുപ്പം ശരാശരി 5.3 ശതമാനമാകുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ).മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ ആര്‍ബിഐ ഗവര്‍ണറാണ് അനുമാനം അവതരിപ്പിച്ചത്. നടപ്പ് വര്‍ഷത്തെ ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പ അനുമാനം 20 ബേസിസ് കുറക്കാനും കേന്ദ്രബാങ്ക് തയ്യാറായിട്ടുണ്ട്.
6.5 ശതമാനമാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം. അടുത്ത സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണില്‍ 5 ശതമാനവും ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 5.4 ശതമാനവും ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 5.6 ശതമാനവുംജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 5.6 ശതമാനവും നാണയപെരുപ്പമാണ് കണക്കുകൂട്ടുന്നത്.
ഇതോടെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ബാസ്‌ക്കറ്റ് വില ബാരലിന് 95 ഡോളറാകും. 25 ബേസിസ് പോയിന്റ് ഉയര്‍ത്തി റിപ്പോ നിരക്ക് 6.5 ശതമാനമാക്കിയതായും ഗവര്‍ണര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം മെയ് മാസം മുതല്‍ തുടര്‍ച്ചയായ ആറാം തവണയാണ് ആര്‍ബിഐ നിരക്ക് വര്‍ധനവിന് തയ്യാറാകുന്നത്.
ഇതോടെ മൊത്തം വര്‍ദ്ധനവ് 250 ബേസിസ് പോയിന്റായി. പോളിസി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്താനും പണപ്പെരുപ്പ വീക്ഷണത്തില്‍ ‘ശക്തമായ ജാഗ്രത’ നിലനിര്‍ത്താനും മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ദ്വിമാസ പണനയം പ്രഖ്യാപിച്ചുകൊണ്ട് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.6.5%ത്തില്‍ പോളിസി നിരക്ക് ഇപ്പോഴും പാന്‍ഡെമിക്കിന് മുമ്പുള്ള നിലയേക്കാള്‍ പിന്നിലാണ്.
കോര്‍ പണപ്പെരുപ്പം നിലനില്‍ക്കുമെന്നും ഗവര്‍ണര്‍ പറയുന്നു.