Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

കൺസ്യൂമർഫെഡിൽ 106 കോടിയുടെ ഓണവിൽപന

കോഴിക്കോട്: ഈ ഓണക്കാലത്ത് കൺസ്യൂമർഫെഡിൽ 106 കോടിയുടെ വിൽപന. സഹകരണ സംഘങ്ങൾ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പർ മാർക്കറ്റുകളിലൂടെയുമാണ് കൺസ്യൂമർഫെഡ് ഈ വിൽപന കൈവരിച്ചത്.

കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വൻതിരക്ക് ഇതാണ് തെളിയിക്കുന്നതെന്നും കൺസ്യൂമർഫെഡ് ചെയർമാൻ എം. മെഹബൂബ് പറഞ്ഞു.

106 കോടിയുടെ വിൽപനയിൽ 50 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളും 56 കോടി സബ്‌സിഡിയില്ലാത്ത സാധനങ്ങളുമാണ്. സബ്‌സിഡി ഇതര സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കിയതോടൊപ്പം മിൽമ, റെയ്ഡ്‌കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾക്കും വിപണി ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്ത വഴി കഴിഞ്ഞു.

പൊതുവിപണിയിൽ 1100 വില വരുന്ന 13 ഇനങ്ങൾക്ക് സഹകരണ ഓണച്ചന്തകൾ വഴി ലഭ്യമാക്കിയത് 462 രൂപക്കാണ്. ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴി ‘സമ്മാനമഴ’ എന്ന പേരിൽ സമ്മാന പദ്ധതി നടപ്പാക്കിയിരുന്നു.

ഹോർട്ടികോർപുമായി സഹകരിച്ചും സഹകരണ സംഘങ്ങൾ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ശേഖരിച്ചും ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ പച്ചക്കറിച്ചന്തകളും ഇക്കുറി സജീവമാക്കി.

X
Top