
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.
പാർപ്പിട സമുച്ചയങ്ങൾക്ക് തദ്ദേശവകുപ്പും ഹൗസിംഗ് ബോർഡും ചേർന്ന് പദ്ധതി തയ്യാറാക്കും.
ഈ പദ്ധതി പ്രകാരം നഗരങ്ങളിൽ ഒരു ലക്ഷം വീടുകളാണ് സജ്ജമാക്കുക. മുതിര്‍ന്ന പൗരന്മാർക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ തയ്യാറാക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പറഞ്ഞു.
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ന്യൂ ഇന്നിംഗ്സ് എന്ന പേരില്‍ ബിസിനസ് പ്ലാനും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.