ക്ലെയിം തീര്‍പ്പാക്കല്‍: സ്റ്റാര്‍ ഹെല്‍ത്ത് വീഴ്ചകള്‍ വരുത്തിയതായി റിപ്പോര്‍ട്ട്വിഴിഞ്ഞത്ത് മത്സ്യബന്ധന തുറമുഖം നിർമ്മിക്കും; 271 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകി സർക്കാർമാന്ദ്യത്തിന്റെ ഘട്ടം രാജ്യം പിന്നിട്ടുവെന്ന് ഗോള്‍ഡ്മാന്‍ സാക്സ്ജിഎസ്ടി അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയവർക്ക് പ്രത്യേക ആംനസ്റ്റി പദ്ധതിയുമായി ജിഎസ്ടി വകുപ്പ്വിഴിഞ്ഞം വിജിഎഫ്: വരുമാനത്തിന്റെ 20% തിരികെനൽകണം

ഒല, ഉബര്‍ മാതൃകയില്‍ സഹകരണ ടാക്‌സി വരുന്നു

ന്യൂഡൽഹി: സഹകരണമേഖലയില്‍ ഒല, ഉബർ മാതൃകയില്‍ ടാക്സി വാഹന സർവീസുകള്‍ ആരംഭിക്കാൻ കേന്ദ്രസർക്കാർ. സഹകരണവകുപ്പിന്റെ ചുമതലയുള്ള ആഭ്യന്തരമന്ത്രി അമിത് ഷായാണ് കഴിഞ്ഞദിവസം പാർലമെന്റിനെ ഇക്കാര്യം അറിയിച്ചത്.

ഗുജറാത്ത് കേന്ദ്രീകരിച്ച്‌ രാജ്യത്തെ ആദ്യത്തെ സഹകരണ സർവകലാശാല സ്ഥാപിക്കുന്നതിന് വ്യവസ്ഥചെയ്യുന്ന ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

ടൂവീലറുകള്‍, ഓട്ടോറിക്ഷകള്‍, നാലുചക്രവാഹനങ്ങള്‍ എന്നിവയാവും സഹകരണടാക്സികളുടെ കീഴില്‍ സർവീസ് നടത്തുക. ഇടനിലക്കാരെ ഒഴിവാക്കി ലാഭവിഹിതം ഡ്രൈവർമാരിലേക്ക് നേരിട്ട് എത്തുന്ന രീതിയിലാവും പ്രവർത്തനം. സഹകരണ സംഘങ്ങള്‍ക്ക് സർവീസ് ആരംഭിക്കാം.

സർക്കാർ പിന്തുണ ലഭിക്കുന്നതോടെ സ്വകാര്യ സർവീസുകള്‍ ഉപയോഗിക്കുന്ന ഡ്രൈവർമാരേയും ഉപഭോക്താക്കളേയും പുതിയ സംവിധാനത്തിലേക്ക് എത്തിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ആശയം നടപ്പാവുന്നതോടെ സ്വകാര്യസർവീസുകള്‍ക്ക് ബദലായി സർക്കാർ പിന്തുണയില്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യരാജ്യമായി ഇന്ത്യമാറും.

സഹകരണമേഖലയില്‍ സർവീസ് തുടങ്ങുന്നതോടെ സ്വകാര്യ ആപ്പുകള്‍ക്കും വിലക്കുറവും ഡ്രൈവർമാർക്ക് കൂടുതല്‍ ആനുകൂല്യങ്ങളും നല്‍കേണ്ടിവരും. വിവിധ ഒപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പല തുക ഈടാക്കുന്നു എന്ന ആരോപണം നേരത്തെ സ്വകാര്യ ആപ്പുകള്‍ക്കെതിരെ ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സഹകരണ ടാക്സിക്ക് സർക്കാർ വഴിയൊരുക്കുന്നത്.

ഉബറിനും ഒലയ്ക്കും സമാനമായി ടാക്സി സർവീസുകള്‍ ആരംഭിക്കാൻ നേരത്തെ തന്നെ ശ്രമങ്ങള്‍ നടന്നിരുന്നു. 2017-ല്‍ ഡല്‍ഹിയിലെ ടാക്സി ഡ്രൈവർമാർ സേവ കാബ് എന്ന പേരില്‍ സർവീസ് ആരംഭിച്ചിരുന്നു.

കേരളം സവാരി എന്ന പേരില്‍ തുടങ്ങിയ ആപ്പും പരാജയമായിരുന്നു. സർക്കാരിന്റെ ഓപ്പണ്‍ നെറ്റ്വർക്ക് ഫോർ ഡിജിറ്റല്‍ കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ പ്രവർത്തിക്കുന്ന നമ്മ യാത്രി ആപ്പാണ് ഇതില്‍ താരതമ്യേന വിജയം നേടിയത്.

ബെംഗളൂരുവിലെ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് യൂണിയൻ (എആർഡിയു) ആണ് ആപ്പിന് പിന്നില്‍.

X
Top