ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

പകര്‍പ്പവകാശ ലംഘനം: ഓപ്പണ്‍ എഐക്കെതിരെ നിയമയുദ്ധത്തിനിറങ്ങി ഇന്ത്യന്‍ മാധ്യമങ്ങള്‍

ർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തെ ഭീമന്മാരായ ഓപ്പണ്‍ എഐക്കെതിരെ നിയമയുദ്ധത്തിനിറങ്ങി ഇന്ത്യൻ ഡിജിറ്റല്‍ മാധ്യമങ്ങള്‍. പകർപ്പാവകാശ ലംഘനം ആരോപിച്ചാണ് നിയമനടപടി.

ഗൗതം അദാനിയുടെ നിയന്ത്രണത്തിലുള്ള എൻഡിടിവി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള ന്യൂസ്18, ഇന്ത്യൻ എക്സ്പ്രസ്, ഹിന്ദുസ്ഥാൻ ടൈംസ് തുടങ്ങിയ ഇന്ത്യൻ മാധ്യമങ്ങളാണ് ചാറ്റ് ജിപിടി നിർമാതാക്കള്‍ക്കെതിരെ ഡല്‍ഹി കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.

അനുവാദമില്ലാതെ തങ്ങളുടെ വാർത്താ വെബ്സൈറ്റുകളില്‍ നിന്നുള്ള കണ്ടന്റുകള്‍ സ്ക്രാപ്പ് ചെയ്ത് പുനർനിർമ്മിക്കുന്നുവെന്നും ഇത് പകർപ്പാവകാശ ലംഘനമാണെന്നുമാണ് ആരോപണം.

കണ്ടന്റ് മോഷണം ആരോപിച്ച്‌ വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ആദ്യം ഇന്ത്യയില്‍ നിയമയുദ്ധം ആരംഭിച്ചത്. കഴിഞ്ഞ വർഷമാണ് എ.എൻ.ഐ കേസ് ഫയല്‍ ചെയ്തത്. ഗ്ലോബല്‍ ആൻഡ് ഇന്ത്യൻ ബുക്ക് പബ്ലിഷേഴ്സും ഇതിനൊപ്പം ചേർന്നു.

പിന്നാലെയാണ് ഡിജിറ്റല്‍ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷനും എൻഡിടിവിയും ഇന്ത്യൻ എക്സ്പ്രസുമടക്കമുള്ള മാധ്യമ സ്ഥാപനങ്ങളും ഓപ്പണ്‍ എഐയ്ക്കെതിരെ നിയമവഴിയിലേക്ക് നീങ്ങിയിരിക്കുന്നത്.

എ.എൻ.ഐയുടെ നിയമനടപടി സംബന്ധിച്ച്‌ നേരത്തെ ഓപ്പണ്‍ എഐ നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു.’കമ്പനിക്ക് ഇന്ത്യയില്‍ ഓഫീസോ സ്ഥാപനങ്ങളോ ഇല്ല. ചാറ്റ് ജിപിടിയുടെ ഡാറ്റ സെർവറുകള്‍ ഇന്ത്യക്ക് പുറത്താണ്’.

യുഎസിലടക്കം ഓപ്പണ്‍ എഐ ഇതിനോടകം പകർപ്പവകാശവുമായി ബന്ധപ്പെട്ട് നിയമനടപടി നേരിടുന്നുണ്ട്.

X
Top