ന്യൂഡല്‍ഹി: വൈദ്യുതി ഉല് പ്പാദനം, ക്രൂഡ് ഓയില് , പ്രകൃതിവാതക ഉല് പ്പാദനം എന്നിവ കുറഞ്ഞെങ്കിലും എട്ട് പ്രധാന അടിസ്ഥാന സൗകര്യ മേഖലയിലെ മൊത്തത്തിലുള്ള വളര് ച്ച മെയ് മാസത്തില്‍ സുസ്ഥിരമായി തുടര്‍ന്നു. കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, വളം, ഉരുക്ക്, സിമന്റ്, പെട്രോളിയം റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വൈദ്യുതി എന്നിവ ഉള്‍പ്പെടുന്ന എട്ട് പ്രധാന ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ മെയ് മാസത്തില്‍ 4.3 ശതമാനം വളര്‍ച്ചയാണ് പ്രകടമാക്കിയത്.
വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര് ഷം മെയ് മാസത്തില് ഈ മേഖല 19.3 ശതമാനം വളര് ച്ച നേടിയിരുന്നു.
വ്യാവസായിക ഉല്‍പാദന ഡാറ്റയുടെ സൂചികയുടെ 41 ശതമാനവും ഈ എട്ട് പ്രധാന മേഖലകളാണ്. സിമന്റ്, സ്റ്റീല്‍ ഉല്‍പാദനം ഈ മാസം ശക്തമായി തുടര്‍ന്നു.അടിസ്ഥാന സൗകര്യ മേഖലയില്‍ ഡിമാന്റ് വര്‍ധിക്കുന്നതിന്റെ സൂചനയാണിത്. സ്റ്റീല്‍ ഉല്‍പാദനം 9.2 ശതമാനമാണുയര്‍ന്നത്.