Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

എട്ട് പ്രധാന മേഖലകളുടെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു

ന്യൂഡല്‍ഹി: എട്ട് പ്രധാന മേഖലകള്‍ നവംബറില്‍ 5.4 ശതമാനം വളര്‍ച്ച കൈവരിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാന മാസത്തില്‍ 3.2 ശതമാനം നേടിയ സ്ഥാനത്താണിത്.വാണിജ്യ മന്ത്രാലയം ഡിസംബര്‍ 30 ന് അറിയിച്ചതാണിത്.

എട്ട് പ്രധാന മേഖലകളില്‍ അഞ്ചെണ്ണം- സിമന്റ്, കല്‍ക്കരി, വൈദ്യുതി, ഉരുക്ക്, വളം എന്നിവ-നവംബറില്‍ ഉത്പാദനം വര്‍ധിച്ചു. കല്‍ക്കരി ഉല്‍പ്പാദനം 12.3 ശതമാനമായും വൈദ്യുതി ഉത്പാദനം 12.1 ശതമാനമായുമാണ് കൂടിയത്. വളം-6.4 ശതമാനം, സിമന്റ്-28.6 ശതമാനം,സ്റ്റീല്‍-10.8 ശതമാനം എന്നിങ്ങനെയും ഉത്പാദന വര്‍ധനവ് രേഖപ്പെടുത്തി.

അതേസമയം, ക്രൂഡ് ഓയില്‍-1.1 ശതമാനം, പ്രകൃതി വാതകം -0.7 ശതമാനം, റിഫൈനറി ഉത്പന്നങ്ങളുടെ ഉത്പാദനം-9.2 ശതമാനം എന്നിങ്ങനെ കുറഞ്ഞു. ഏപ്രില്‍-നവംബര്‍ കാലയളവിലെ എട്ട് മേഖലകളുടെ വളര്‍ച്ചാ നിരക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 8 ശതമാനമാണ്. ഒക്ടോബറിലെ വളര്‍ച്ചാ നിരക്ക് 0.1 ശതമാനത്തില്‍ നിന്ന് 0.9 ശതമാനമായും ഓഗസ്റ്റിലെ വളര്‍ച്ചാ നിരക്ക് 3.3 ശതമാനത്തില്‍ നിന്ന് 4.2 ശതമാനമായും പരിഷ്‌ക്കരിക്കപ്പെട്ടു.

X
Top