Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കോര്‍പറേറ്റ് ബോണ്ട് യീല്‍ഡ് കുറഞ്ഞു

മുംബൈ: നിരക്ക് വര്‍ധനവില്‍ നിന്നും വിട്ടുനിന്ന ആര്‍ബിഐ നടപടി ഏപ്രിലില്‍ ബോണ്ട് യീല്‍ഡ് കുറച്ചു. സോവറിന്‍ ബോണ്ട് യീല്‍ഡുകളുടെ ചുവടുപിടിച്ച് കോര്‍പറേറ്റ് ബോണ്ടുകളും താഴ്ച വരിിക്കുകയായിരുന്നു. 3 വര്‍ഷം, 5 വര്‍ഷം, 10 വര്‍ഷം കോര്‍പ്പറേറ്റ് ബോണ്ടുകളുടെ യീല്‍ഡ് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 10-15 ബേസിസ് പോയിന്റ് (ബിപിഎസ്) കുറഞ്ഞു.

ഒരു ബേസിസ് പോയിന്റ് ഒരു ശതമാനം പോയിന്റിന്റെ നൂറിലൊന്നാണ്. മാര്‍ച്ച് 31 ന് 7.58-7.63 ശതമാനമായിരുന്ന സെക്കന്‍ഡറി മാര്‍ക്കറ്റ് ട്രേഡിംഗിലെ 3 വര്‍ഷത്തെ കോര്‍പ്പറേറ്റ് ബോണ്ട് വരുമാനം ഏപ്രില്‍ 28 ന് 7.42-7.48 ശതമാനമായാണ് ഇടിഞ്ഞത്. അതുപോലെ, 5 വര്‍ഷത്തെയും 10 വര്‍ഷത്തെയും ബോണ്ട് യീല്‍ഡ് ഏപ്രില്‍ 28 വരെ യഥാക്രമം 7.45-7.50 ശതമാനമായും 7.48-7.52 ശതമാനമായും കുറഞ്ഞു.

ബോണ്ട് യീല്‍ഡ് ഇടിവ്, നിരക്ക് വര്‍ദ്ധനവ് നിര്‍ത്താനുള്ള ആര്‍ബിഐ തീരുമാനത്തിന്റെ ബാക്കിപത്രമാണ്, ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ഫണ്ട് ഹൗസായ സോവറിന്‍ ഗ്ലോബല്‍ മാര്‍ക്കറ്റ്സ് മാനേജിംഗ് ഡയറക്ടര്‍ ഉമേഷ് കുമാര്‍ തുള്‍സ്യാന്‍ പറയുന്നു. സര്‍ക്കാര്‍ സെക്യൂരിറ്റി നിരക്കുകള്‍ ഏപ്രിലില്‍ 30 ബിപിഎസാണ് കുറഞ്ഞത്.

X
Top