ന്യൂഡൽഹി: ജി20 ഉച്ചകോടി വിജയമായതോടെ ഇന്ത്യ ഇതിനായി ചെലവഴിച്ച തുകയും ചർച്ചയാകുകയാണ്.
ബജറ്റിൽ വക ഇരുത്തിയതിലും 300 ശതമാനം അധിക തുകയാണ് ഉച്ചകോടിക്കായി സർക്കാർ ചെലവഴിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി.
2023-24 കേന്ദ്ര ബജറ്റിൽ ജി20 അധ്യക്ഷ സ്ഥാനത്തുള്ള രാജ്യത്തിൻെറ ചെലവുകൾക്കായി 990 കോടി രൂപയാണ് അനുവദിച്ചത്.
എന്നാൽ ബജറ്റിൽ നിശ്ചയിച്ച തുകയുടെ നാലിരട്ടിയിലേറെ തുക, ഏകദേശം 4,100 കോടി രൂപയോളം രണ്ട് ദിവസത്തെ പരിപാടിക്കായി സർക്കാർ ചെലവഴിച്ചെന്നാണ് പ്രതിപക്ഷ ആരോപണം.
2022-ൽ ബാലിയിൽ നടന്ന ജി20 ഉച്ചകോടിക്കായി ഏകദേശം 67,400 കോടി ഇന്തോനേഷ്യൻ റുപിയയാണ് (364 കോടി രൂപയിലധികം രൂപ) ബജറ്റിൽ വകയിരുത്തിയത്.
2019-ൽ ഒസാക്കയിൽ നടന്ന ജി20 ഉച്ചകോടിക്കായി ജപ്പാൻ ചെലവഴിച്ചത് 3.2 കോടി ഡോളർ ആണ്.
ഏകദേശം 2,660 കോടി രൂപ.’ദി വേൾഡ് റാങ്കിങ്’ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ പ്രകാരമുള്ളതാണ് ഡാറ്റ.