![](https://www.livenewage.com/wp-content/uploads/2025/02/Court-fee-1.webp)
തിരുവനന്തപുരം: 2025- 2026 ബജറ്റില്‍ കോടതി ഫീസ് കുത്തനെ കൂട്ടി. 5 രൂപയില്‍ നിന്നും 200 ലേക്കും 250 ലേക്കും കോര്‍ട്ട് ഫീ വര്‍ധിച്ചു. അതായത് ഒറ്റയടിക്ക് 3900%, 4900% എന്നിങ്ങനെയാണ് വര്‍ധനവായി കണക്കാക്കുന്നത്. ജാമ്യാപേക്ഷ, മുന്‍കൂര്‍ ജാമ്യാപേക്ഷ എന്നീയിനങ്ങളിലാണ് ഈ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.
2023 ലെ ഭാരതീയ നാഗരിക സുരക്ഷാ സന്‍ഹിത പ്രകാരം ഹൈക്കോടതി മുന്‍പാകെയുള്ള ജാമ്യാപേക്ഷയ്ക്കും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കും 500 രൂപയും, സെഷന്‍സ് കോടതി മുന്‍പാകെയുള്ള ജാമ്യാപേക്ഷയ്ക്ക് 200 രൂപയും മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് 250 രൂപയും തുടര്‍ന്നുള്ള ഓരോ ഹര്‍ജികള്‍ക്കും അതാതിന്റെ പകുതി ഫീസും, ഇവയല്ലാതെയുള്ള മറ്റു കോടതികളില്‍ ഓരോ ഹര്‍ജിക്കാരനും 50 രൂപ എന്നതിനു വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതായി ബജറ്റിലൂടെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.
കോര്‍ട്ട് ഫീകളിലെ മറ്റു പ്രധാനപ്പെട്ട വര്‍ധനവുകള്‍ (ധനമന്ത്രിയുടെ ബജറ്റ് പ്രസംഗത്തില്‍ നിന്ന്)
2002- സർഫാസി ഏറ്റെടുക്കുന്നതിനുള്ള നിയമപ്രകാരം ‘സെക്വേർഡ് അസറ്റി’നുള്ള ഹർജിക്ക് 1000/-രൂപ ഫീസ് ചുമത്തുവാൻ ഉദ്ദേശിക്കുന്നു.
2023- ഭാരതീയ നാഗരിക സുരക്ഷാ സൻഹിത പ്രകാരം ഹൈക്കോടതി മുൻപാകെ യുള്ള ജാമ്യാപേക്ഷക്കും മുൻകൂർ ജാമ്യാപേക്ഷക്കും 500 രൂപയും, സെഷൻസ് കോടതി മുമ്പാകെയുള്ള ജാമ്യാപേക്ഷക്ക് 200 രൂപയും മുൻകൂർ ജാമ്യാപേക്ഷക്ക് 250 രൂപയും തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും, ഇവയല്ലാതെയുള്ള മറ്റു കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപാ എന്നതിനു വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏർപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.
കോർട്ട് ഫീസ് ആക്റ്റിൻ്റെ പട്ടിക II-ലെ ആർട്ടിക്കിൾ 11(ജി)പ്രകാരമുള്ള ഫീസ് ജില്ലാ കോടതി /സബ് കോടതി എന്നിവകളിൽ 30 രൂപയും മറ്റുള്ളവയിൽ 20 രൂപയുമായി പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നു.
ആക്റ്റിന്റെ 25-ാം വകുപ്പ് പ്രകാരമുള്ള നിലവിലെ വ്യവസ്ഥകൾക്ക് വിധേയമായി തുക 500/- രൂപയായും 27-ാം വകുപ്പു പ്രകാരമുള്ളവയ്ക്ക് 2500/- ഉദ്ദേശിക്കുന്നു. രൂപയായും പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നു.
ആക്റ്റിന്റെ 28-00 വകുപ്പു പ്രകാരമുള്ളവയ്ക്ക് വിപണി വിലയുടെ അഞ്ചിലൊന്നോ കുറഞ്ഞത് 5000/- രൂപയോ വിപണി വിലയില്ലാത്തവയ്ക്ക് 1000/- രൂപയായും പ്രകാരമുള്ളവയ്ക്ക് 29-00 വിപണി വകുപ്പു വിലയുടെ മൂന്നിലൊന്നോ 10,000/- രൂപയോ ഏതാണോ കൂടുതൽ എന്ന രീതിയിലും പരിഷ്കരിക്കുന്നതാണ്.
30-ാം വകുപ്പ് പ്രകാരമുള്ളവയ്ക്ക് വിപണി വിലക്കനുസൃതമായോ 20,000/- രൂപയോ ഇവയിൽ ഏതാണോ കൂടുതൽ എന്ന രീതിയിലും 31-ാം വകുപ്പു പ്രകാരമുള്ളവയ്ക്ക് നിവൃത്തിയുടെ മൂല്യമോ അല്ലെങ്കിൽ 5000/- രൂപയോ ഇതിൽ ഏതാണോ കൂടുതൽ അതായും പരിഷ്കരിക്കുന്ന താണ്.
35-ാം വകുപ്പു പ്രകാരമുള്ള ഫീസ്, തർക്ക തുകയ്ക്ക് അനുസൃതമായോ 5000/- രൂപയോ ഏതാണോ കൂടുതൽ അതായി പരിഷ്കരിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട്.
37-ാം വകുപ്പ് പ്രകാരമുള്ള ഫീസ് മുൻസിഫ് കോടതിയിൽ 500/- രൂപയും സബ് കോടതി അഥവാ ผูว കോടതിയിൽ 2000/- രൂപയായും ഉയർത്തുവാൻ ഉദ്ദേശിക്കുന്നു.
40-ാം വകുപ്പിൽ നിർദ്ദേശിച്ചിട്ടുള്ള സംഗതികളിൽ വസ്തുവിൻ്റെ വിപണി വില അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്നതാണ്.
ഫീസ്
45-ാം വകുപ്പ് പ്രകാരം ചുമത്തപ്പെടുത്തുന്ന ഫീസ് നിലവിലുള്ള വ്യവസ്ഥകൾക്കു വിധേയമായി പരമാവധി 5000/- രൂപയായും 46-ാ ം വകുപ്പ് പ്രകാരമുള്ളവയ്ക്ക് 75 രൂപയായും പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നു.
47-ാം വകുപ്പു പ്രകാരമുള്ള ഫീസ് മുൻസിഫ് കോടതിയിൽ 500/- രൂപയായും സബ് കോടതി /ജില്ലാ കോടതികളിൽ 1000/- രൂപയായും പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നു.
50-ാം വകുപ്പ് പ്രകാരമുള്ള ഫീസ് യഥാക്രമം 125, 250, 1000, 2000 എന്നീ ക്രമത്തിൽ പരിഷ്കരിക്കുന്നതിന് ഉദ്ദേശിക്കുന്നു.
74-ാം വകുപ്പു പ്രകാരമുള്ള അർഹതാ വിഭാഗങ്ങളുടെ വരുമാനം തിനുള്ള പരിധി മൂന്നു കണക്കാക്കുന്ന ലക്ഷമായും അവകാശപ്പെടുന്ന തുകയുടെ പരിധി പരമാവധി 10 ലക്ഷവും ആക്കുന്നതാണ്.
76-ാം വകുപ്പു പ്രകാരം നിയമ സഹായ ഫണ്ടിലേക്ക് ആർബിട്രേഷൻ ആന്റ് കൺസീലിയേഷൻ ആക്റ്റിൻ്റെ 34-ാം വകുപ്പ് പ്രകാരമുള്ള അവാർഡ് തുകയുടെ അരശതമാനവും ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന ഒറിജിനൽ പെറ്റീഷനുകൾക്കും സർഫാസി ആക്റ്റിനു കീഴിൽ ഫയൽ ചെയ്യുന്ന പെറ്റീഷനുകൾക്കും 100 രൂപ നിരക്കിലും ഒടുക്കേണ്ടതാണ്.