Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

കോർട്ട് ഫീസുകളും അപ്പീൽ ഫീസുകളും വര്ധിപ്പിച്ച് കേരളാ ബജറ്റ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോടതി ഫീസുകള് വര്ധിപ്പിച്ചു. ധനമന്ത്രി കെ.എന്. ബാലഗോപാല് ഈ വര്ഷത്തെ ബജറ്റ് അവതരണത്തിനിടെ നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്. വിഭവസമാഹരണത്തിന്റെ ഭാഗമായാണ് കോടതി ഫീസുകള് വര്ധിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ ചെക്ക് കേസുകള്ക്കായുള്ള കോടതി ഫീസ് നിലവില് 10 രൂപയാണ്. ഇത് ചെക്കിലെ തുക അനുസരിച്ച് വര്ധിപ്പിച്ചു. നിരസിക്കപ്പെടുന്ന ചെക്കിന്റെ തുക 10,000 രൂപ വരെയാണെങ്കില് 250 രൂപയാകും കോടതി ഫീസ്. 10,000 രൂപ മുതല് മൂന്ന് ലക്ഷം വരെയാണെങ്കില് ചെക്കിലെ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.

ഇത്തരം കേസുകളില് അപ്പീല് നല്കുന്നതിനുള്ള ഫീസും ഉയര്ത്തിയിട്ടുണ്ട്. കുറ്റാരോപിതന് സെഷന്സ് കോടതിയില് അപ്പീല് ഫയല് ചെയ്യുമ്പോള് 1,000 രൂപയാണ് ഫീസ് നല്കേണ്ടിവരിക. പരാതിക്കാരന് ഹൈക്കോടതിയില് അപ്പീല് നല്കുകയാണെങ്കില് വിചാരണക്കോടതിയില് നല്കിയ ഫീസിന്റെ പകുതി തുകയും ഫീസായി നല്കേണ്ടിവരും.

ഹൈക്കോടതിയില് റിവിഷന് പെറ്റീഷനാണ് ഫയല് ചെയ്യുന്നതെങ്കില് പരാതിക്കാരന് ചെക്ക് തുകയുടെ പത്ത് ശതമാനം കോടതി ഫീസായി അടയ്ക്കണം. ശിക്ഷാവിധിക്കെതിരെ കുറ്റാരോപിതന് ഹൈക്കോടതിയില് റിവിഷന് പെറ്റീഷന് ഫയല് ചെയ്യുമ്പോള് നല്കേണ്ട കോടതി ഫീസ് 1,500 രൂപയായും ഉയര്ത്തിയിട്ടുണ്ട്.

കുടുംബ കോടതികളില് ഫയല് ചെയ്യുന്ന വസ്തുസംബന്ധമായ കേസുകളുടെ കോടതി ഫീസും വര്ധിപ്പിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപ വരെയുള്ള കേസുകളില് കോടതി ഫീസ് 200 രൂപയായും ഒരുലക്ഷം മുതല് അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളില് അവകാശപ്പെടുന്ന തുകയുടെ അരശതമാനമായുമാണ് വര്ധിപ്പിച്ചത്.

അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളില് പരമാവധി രണ്ടുലക്ഷം രൂപ എന്ന വ്യവസ്ഥയില്, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളില് ഹൈക്കോടതിയില് ഫയല് ചെയ്യപ്പെടുന്ന അപ്പീലുകള്ക്കും ഇതേ ഫീസുകളാകും ഈടാക്കുക.

മുന് ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സമിതിയുടെ ശുപാര്ശകള് സ്വീകരിച്ചുകൊണ്ട് സംസ്ഥാനത്തെ കോര്ട്ട് ഫീസ് ആന്ഡ് സ്യൂട്ട് വാല്യുവേഷന് ആക്ടില് ഉചിതമായ ഭേദഗതികള് കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില് പറഞ്ഞു.

സമിതിയുടെ അന്തിമ റിപ്പോര്ട്ടില് ശുപാര്ശ ചെയ്തതനുസരിച്ച് മറ്റുമേഖലകളിലും കോടതി ഫീസുകള് വര്ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ഇതുവഴി 50 കോടി രൂപയുടെ അധിക വരുമാനമാണ് സര്ക്കാര് പ്രതീക്ഷിക്കുന്നത്.

X
Top