ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 15 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം മാര്‍ച്ചില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ ഒതുങ്ങി. ഫെബ്രുവരിയിലെ 6.44 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം മാര്‍ച്ചില്‍ 5.66 ശതമാനമായി കുറയുകയായിരുന്നു. രണ്ട്മാസം തുടര്‍ച്ചയായി വര്‍ധിച്ചതിന് ശേഷമാണ് ചില്ലറ പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തുന്നത്.

5.66 ശതമാനത്തില്‍, ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 5.72 ശതമാനമായിരുന്നു പണപ്പെരുപ്പ അനുമാനം. ബെയ്‌സ് ഇഫക്ട് കാരണമാണ് മാര്‍ച്ചില്‍ ചില്ലറ പണപ്പെരുപ്പം 78 ബേസിസ് പോയിന്റ് കുത്തനെ താഴ്ന്നത്.

2022 മാര്‍ച്ചില്‍ സിപിഐ പൊതു സൂചിക 1 ശതമാനം ഉയര്‍ന്ന് ശക്തമായ അടിത്തറ സൃഷ്ടിച്ചിരുന്നു.

4.79 ശതമാനമായാണ് മാര്‍ച്ചില്‍ ഭക്ഷ്യവില കുറഞ്ഞത്. ഫെബ്രുവരിയില്‍ 5.9 ശതമാനം രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഭക്ഷ്യസൂചികയിലെ കുറവും ബെയ്‌സ് ഇഫക്ട് കാരണമാണ് സംഭവിച്ചത്.

ഭക്ഷണത്തിനുള്ളില്‍ എണ്ണയ്ക്കാണ് ഏറ്റവും വിലക്കുറവ്. ഫെബ്രുവരിയെ അപേക്ഷിച്ച് 2.6 ശതമാനം ഇടിവാണ് ഭക്ഷ്യ എണ്ണയിലുണ്ടായത്. തൊട്ടുമുന്‍മാസത്തെ അപേക്ഷിച്ച് പച്ചക്കറി വില 1.7 ശതമാനം കൂടിയപ്പോള്‍ പഴങ്ങളുടേത് 3.7 ശതമാനം വര്‍ധിച്ചു.

ഉപഭോക്തൃ ഭക്ഷ്യവില സൂചിക മുന്‍മാസത്തെ അപേക്ഷിച്ച് 0.3 ശതമാനം കൂടിയിട്ടുണ്ട്. ധാന്യവില അതേസമയം 0.4 ശതമാനം കുറഞ്ഞു. ഭക്ഷണമൊഴിച്ചാല്‍ മറ്റ് മേഖലകളെല്ലാം ഏതാണ്ട് സ്ഥിരമാണ്. വസ്ത്രം,ചെരുപ്പ് എന്നിവയുടെ വില 0.3 ശതമാനം ഉയര്‍ന്നു.

കോര്‍ പണപ്പെരുപ്പം അല്ലെങ്കില്‍ അസ്ഥിരമായ ഭക്ഷ്യവസ്തുക്കളും ഇന്ധന വസ്തുക്കളും ഒഴികെയുള്ള പണപ്പെരുപ്പം ഫെബ്രുവരിയിലെ 6.1 ശതമാനത്തില്‍ നിന്ന് മാര്‍ച്ചില്‍ 5.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഉപഭോക്തൃസൂചിക പണപ്പെരുപ്പം 15 മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായ 43 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

X
Top