Alt Image
വയനാട് പുനരധിവാസം; 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രികെഎസ്ആര്‍ടിസിക്ക് ബജറ്റിൽ 178.98 കോടി; ഡീസല്‍ ബസ് വാങ്ങാന്‍ 107 കോടിവിദ്യാർത്ഥികളെ തൊഴിൽ പ്രാപ്തരാക്കാൻ ബജറ്റിൽ വിജ്ഞാന കേരളം പദ്ധതിവനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി അനുവദിച്ചുസംസ്ഥാനത്ത് നാട്ടു വൈദ്യ പരമ്പരാഗത പഠന കേന്ദ്രം തുടങ്ങുമെന്ന് ബജറ്റ് പ്രഖ്യാപനം

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 1 വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം തുടര്‍ച്ചയായ രണ്ടാം മാസവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)യുടെ ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തില്‍ ഒതുങ്ങി. നവംബറിലെ 5.88 ശതമാനത്തില്‍ നിന്നും റീട്ടെയില്‍ പണപ്പെരുപ്പം ഡിസംബറില്‍ 5.72 ശതമാനമായി കുറയുകയായിരുന്നു.ഇത് തുടര്‍ച്ചയായ മൂന്നാം മാസമാണ് ചില്ലറ പണപ്പെരുപ്പം ഇടിവ് രേഖപ്പെടുത്തുന്നത്.

5.72 ശതമാനത്തില്‍, ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 5.9 ശതമാനമായിരുന്നു ഡിസംബറിലെ പണപ്പെരുപ്പ അനുമാനം. ഭക്ഷ്യവിലയിലെ കുറവാണ് മൊത്തം ചെറുകിട പണപ്പെരുപ്പത്തെ മെരുക്കാന്‍ കേന്ദ്രബാങ്കിനെ സഹായിച്ചത്.

4.9 ശതമാനമായാണ് ഡിസംബറില്‍ ഭക്ഷ്യവില കുറഞ്ഞത്. ഇതും ഒരു വര്‍ഷത്തെ താഴ്ന്ന നിലവാരമാണ്. ഭക്ഷണത്തിനുള്ളില്‍ പച്ചക്കറിയ്ക്കാണ് ഏറ്റവും വിലക്കുറവ്. നവംബറിനെ അപേക്ഷിച്ച് 12.7 ശതമാനം ഇടിവാണ് പച്ചക്കറി വിലയിലുണ്ടായത്.

മാംസം, മത്സ്യം, മുട്ട, പഴങ്ങള്‍, പഞ്ചസാര എന്നിവയും വിലയില്‍ തുടര്‍ച്ചയായ കുറവ് വരുത്തി. ധാന്യവില അതേസമയം 1.1 ശതമാനം ഉയര്‍ന്നു. ഭക്ഷണത്തിനുപുറമെ, ഭവനനിര്‍മ്മാണ ചെലവില്‍ 0.6 ശതമാനത്തിന്റെ കുറവ് വന്നതും ശ്രദ്ധേയമായി.

ആറ് മാസത്തിനിടെ ആദ്യമായാണ് ഭവന സൂചിക തുടര്‍ച്ചയായി കുറയുന്നത്.അതേസമയംവസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇന്ധനം, വെളിച്ചം എന്നിവ ഉയര്‍ന്നിട്ടുണ്ട്. മൊത്തത്തില്‍, സിപിഐ പൊതു സൂചിക ഡിസംബറില്‍ 0.5 ശതമാനം പ്രതിമാസ താഴ്ചയാണ് രേഖപ്പെടുത്തിയത്.

ഒരു വര്‍ഷത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായി 39 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലാണ്.

X
Top