Alt Image
സംസ്ഥാന ബജറ്റ്: ലക്ഷ്യം നിക്ഷേപ വളർച്ച; ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സാധ്യതഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണ ഇറക്കുമതിയിൽ കുതിപ്പ്സംസ്ഥാന ബജറ്റിലെ പ്രധാന ഫോക്കസ് എന്താകും ?കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍

പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി

ന്യൂഡല്‍ഹി: 15 മാസത്തെ ഉയര്‍ന്ന നിലയിലെത്തിയ പണപ്പെരുപ്പം ക്രമേണ കുറയുമെന്ന് ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍. ചില്ലറ പണപ്പെരുപ്പം ജൂലൈയില്‍ 7.44 ശതമാനത്തിലെത്തിയിരുന്നു. 15 മാസത്തെ ഉയര്‍ന്ന നിരക്കാണിത്.

മാത്രമല്ല, സാമ്പത്തികവിദഗ്ധര്‍ പ്രതീക്ഷിച്ച 6.6 ശതമാനത്തിലും അധികം. അഞ്ച്മാസത്തിന് ശേഷമാണ് കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡെക്‌സ് (സിപിഐ) പണപ്പെരുപ്പം ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ടോളറന്‍സ് പരിധിയായ 2-6 ശതമാനത്തിന് മുകളിലെത്തുന്നത്.

അതുകൊണ്ടുതന്നെ പണപ്പെരുപ്പം കുറയ്ക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് സ്വാമിനാഥന്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. നടപടികള്‍ ഫലം കാണുമ്പോള്‍ പണപ്പെരുപ്പത്തിന് ശമനമുണ്ടാകും. ജൂലൈ-സെപ്തംബര്‍ മാസങ്ങളിലെ സിപിഐ പണപ്പെരുപ്പ അനുമാനം ആര്‍ബിഐ 6.2 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്

എണ്ണവില കുതിച്ചുയരുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന്, വില  കൈകാര്യം ചെയ്യാവുന്ന നിലവാരത്തിലാണെന്ന് സോമനാഥന്‍ പറഞ്ഞു. ചൈനയിലെ വളര്‍ച്ച മന്ദഗതിയിലായതും യുഎസ് പലിശനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയും കാരണം ക്രൂഡ് ഓയില്‍ വില  5 ശതമാനം ഇടിഞ്ഞിരുന്നു. എന്നിരുന്നാലും, ഓഗസ്റ്റ് 10 ന് വില ഒമ്പത് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കെത്തി.

പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇതിനകം തന്നെ മതിയായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചില്ലറ പണപ്പെരുപ്പത്തിന് കാരണമാകുന്ന പച്ചക്കറിവില ഉടന്‍ ലഘൂകരിക്കപ്പെടുമെന്നും സോമനാഥന്‍ പറഞ്ഞു.

X
Top