![](https://www.livenewage.com/wp-content/uploads/2022/07/inflation1.jpg)
മുംബൈ: ഇന്ത്യയുടെ റീട്ടെയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ 18 മാസത്തെ താഴ്ന്ന നിലയിലെത്തിയെന്ന് സര്‍വേ ഫലം. ഉപഭോക്തൃ വില സൂചിക (സിപിഐ) പണപ്പെരുപ്പം മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്ന് കഴിഞ്ഞ മാസം 4.8 ശതമാനമായെന്ന് മണികണ്‍ട്രോള്‍ സര്‍വേ പറയുന്നു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മാസവും പണപ്പെരുപ്പം ആര്‍ബിഐ നിര്‍ബന്ധിത ടോളറന്‍സ് ബാന്‍ഡായ 2-6 ശതമാനത്തില്‍ തുടരും.
എങ്കിലും ഇടത്തരം ലക്ഷ്യമായ 4 ശതമാനത്തിന് മുകളില്‍ തുടര്‍ച്ചയായ 42-ാം മാസവും പണപ്പെരുപ്പം വ്യാപിപ്പിക്കും. മെയ് 12 വൈകൂന്നേരം 5 നാണ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം ഏപ്രിലില്‍ റീട്ടെയില്‍ പണപ്പെരുപ്പ ഡാറ്റ പുറത്തുവിടുക. അന്നുതന്നെ മാര്‍ച്ചിലെ വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി) ഡാറ്റയും പ്രഖ്യാപിക്കും.
മണികണ്‍ട്രോള്‍ പറയുന്നതനുസരിച്ച് നവംബര്‍ 2021 ന് ശേഷം ആദ്യമായാണ് പണപ്പെരുപ്പം 5 ശതമാനത്തില്‍ താഴെയാകുന്നത്. ആ മാസത്തില്‍ 4.91 ശതമാനമായിരുന്നു പണപ്പെരുപ്പം. 19 സാമ്പത്തിക വിദഗ്ധരെ ഉള്‍ക്കൊള്ളിച്ചായിരുന്നു സര്‍വേ.