ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ക്രേസ് ബിസ്‌കറ്റ്സ് ഫാക്ടറി മുഖ്യമന്ത്രി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

  • സർക്കാർ നിർലോഭം പിന്തുണച്ചെന്ന് ക്രേസ് ബിസ്കറ്റ്സ് സിഎംഡി അബ്ദുൾ അസീസ് ചൊവ്വഞ്ചേരി

കോഴിക്കോട്: കോഴിക്കോട് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 2022 ഡിസംബര്‍ 17 ശനി രാവിലെ 10.30ന് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി ക്രേസ് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. വ്യവസായ- നിയമ മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ടൂറിസം- പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പുതിയ ബിസ്കറ്റ് വേരിയന്റുകൾ അവതരിപ്പിക്കും. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖം- മ്യൂസിയം- പുരാവസ്തു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍, എം.കെ രാഘവന്‍ എംപി, പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ബാലുശേരി എംഎല്‍എ കെ. എം സച്ചിന്‍ ദേവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരിക്കും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തിൽ കോഴിക്കോട് കിനാലൂര്‍ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ഒരുക്കിയ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണ് പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കുന്നത്.
ക്രേസ് ബിസ്കറ്റ്സ് വിപണിയിൽ തിരിച്ചെത്തിക്കാനും, അതിനായി പൂർണ തോതിലുള്ള നിർമാണ സംവിധാനം ഒരുക്കാനും കഴിയുന്നത് കേരളത്തിൽ നിന്ന് സംരംഭങ്ങൾ തുടങ്ങുന്ന മുഴുവൻ പേർക്കും പ്രചോദനമാണെന്ന് ക്രേസ് ബിസ്കറ്റ്സ് സിഎംഡി അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു. ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരും ശ്രീ. പി രാജീവിന്റെ നേതൃത്വത്തിലൂള്ള വ്യവസായ വകുപ്പും വലിയ വ്യാവസായിക കുതിപ്പാണ് സംസ്ഥാനത്തിനു നൽകുന്നത്. സംസ്ഥാനത്തിന്റെ മാറിയ വ്യവസായ നയത്തിന്റെ ഗുണഭോക്താവാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സർക്കാരിനെ വിശ്വസിച്ചാണ് ഞാൻ ക്രേസ് ബിസ്കറ്റ്സ് ആരംഭിച്ചത്. ആ വിശ്വാസം പൂർണമായി കാത്തു സൂക്ഷിക്കുന്ന പിന്തുണയാണ് സർക്കാരിൽ നിന്നും കെഎസ്ഐഡിസി അടക്കമുള്ള അനുബന്ധ സ്ഥാപനങ്ങളിൽ നിന്നും ലഭിച്ചത്. മലയാളികൾക്കെല്ലാം അഭിമാനിക്കാനാവുന്ന നിരവധി ദേശീയ- അന്തർദ്ദേശീയ ബ്രാൻഡുകൾ കേരളത്തിൽ നിന്നുണ്ടാവുമെന്ന് എനിക്കുറപ്പുണ്ട്.”- അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.
ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്‌കോ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ക്രേസ് ബിസ്‌ക്കറ്റ്സ് ഫാക്ടറി. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്‌നോളജിസ്റ്റുകള്‍ നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്‌ക്കറ്റുകളുടെ പ്രത്യേകതകളാണ്. ഇരുപത്തിരണ്ടോളം രുചിഭേദങ്ങളുമായി ക്രേസ്, കേരളത്തിന്റെ പുതിയ ക്രേസായി കഴിഞ്ഞു. കാരമല്‍ ഫിംഗേഴ്സ്, കാര്‍ഡമം ഫ്രഷ്, കോഫി മാരി, തിന്‍ ആരോറൂട്ട്, മാള്‍ട്ടി മില്‍ക്കി ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടര്‍ കുക്കി, പെറ്റിറ്റ് ബുറേ, ഷോര്‍ട്ട് കേക്ക്, ഫിറ്റ് ബൈറ്റ് തുടങ്ങി 22ഓളം വൈവിധ്യമാര്‍ന്ന ബിസ്‌കറ്റ് ഇനങ്ങളാണ് ക്രേസ് വിപണിയിലിറക്കിയിരിക്കുന്നത്. കേരള വിപണിക്കു പിന്നാലെ വിദേശവിപണികളിലേയ്ക്കും ക്രേസ് ബിസ്കറ്റ്സ് എത്തുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ പരിപൂര്‍ണ്ണ പിന്തുണയോടു കൂടിയാണ് ക്രേസ് ബിസ്‌ക്കറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. വ്യവസായ വകുപ്പ് പ്രഖ്യാപിച്ച ‘മീറ്റ് ദ് ഇൻവെസ്റ്റർ’ പരിപാടിയുടെ ഭാഗമായി യാഥാർത്ഥ്യമാവുന്ന ആദ്യ സംരംഭങ്ങളിൽ ഒന്നാണ്, കേരളത്തിൽ നിന്ന് ആഗോളതലത്തിലേയ്ക്ക് വളരാനൊരുങ്ങുന്ന ബ്രാൻഡായ ക്രേസ് ബിസ്കറ്റ്സ്. അഞ്ഞൂറിലധികം തൊഴിലാളികള്‍ക്ക് നേരിട്ടും ആയിരത്തിലധികം പേര്‍ക്ക് പരോക്ഷമായും ക്രേസ് ബിസ്‌ക്കറ്റ്‌സ് തൊഴില്‍ നല്‍കുന്നുണ്ട്.
വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം മുഹമ്മദ് ഹനീഷ് ഐഎഎസ്, കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി എന്നിവരും ചടങ്ങിൽ അതിഥികളായി പങ്കെടുക്കും.
കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ ക്രേസ് ബിസ്ക്കറ്റ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്ദുൽ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ഡയറക്ടർ ഫസീല അസീസ്, ബ്രാൻഡ്- കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റ് വി. എ ശ്രീകുമാർ (സിഎംഡി, പുഷ് 360) സിഎഫ്ഒ പ്രശാന്ത് മോഹൻ, ജിഎം സെയിൽസ് & മാർക്കറ്റിങ് ജെൻസൺ ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

X
Top