ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സേവിംഗ്സ് പ്ലാറ്റ്ഫോം സ്പെന്നിയെ ഏറ്റെടുത്ത് ക്രെഡ്

ന്യൂഡല്‍ഹി: സേവിംഗ്സ്, നിക്ഷേപ പ്ലാറ്റ്ഫോമായ സ്പെന്നിയെ ഏറ്റെടുത്തിരിക്കയാണ് ഫിന്‍ടെക് യൂണികോണ്‍ ക്രെഡ്. ഇടപാട് തുക എത്രയെന്ന് അറിവായിട്ടില്ല.

”പോസിറ്റീവ് സാമ്പത്തിക പെരുമാറ്റം വളര്‍ത്തിയെടുക്കാന്‍ ക്രെഡും കുനാലും (ഷാ) നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരു പ്രചോദനമാണ്,” സ്പെന്നിയുടെ സഹസ്ഥാപകന്‍ രതിന്‍ ഷാ ജൂണ്‍ 23 ന് ട്വീറ്റ് ചെയ്തു. ”ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിന് ക്രെഡ് ടീമിനൊപ്പം പ്രവര്‍ത്തിക്കും. ഒരു പുതിയ യാത്ര ആരംഭിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്, ”അദ്ദേഹം പറഞ്ഞു.

സ്പെന്നി ഒരു സ്വതന്ത്ര സ്ഥാപനമായി തുടര്‍ന്നും പ്രവര്‍ത്തിക്കും. ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ അല്ല, ജീവനക്കാരുടെ കഴിവുകള്‍ക്കായി ഒരു കമ്പനി ഏറ്റെടുക്കുകയാണെന്ന് ക്രെഡ് നീക്കത്തെ വിശേഷിപ്പിക്കുന്നു.

2019 ല്‍ ഷായും ഗൗരവ് അറോറയും ചേര്‍ന്നാണ് സ്പെന്നി സ്ഥാപിക്കുന്നത്. ഇത് ഒരു മൈക്രോ സേവിംഗ്സ്, നിക്ഷേപ പ്ലാറ്റ്ഫോമാണ്.സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി ഒരു ചെറിയ തുക ചെലവഴിക്കാന്‍ ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ഫിന്‍ടെക് കമ്പനിയാണ് ക്രെഡ്. 2018 ല്‍ കുനാല്‍ ഷായാണ് കമ്പനി സ്ഥാപിക്കുന്നത്. ക്രെഡ് ഒരു റിവാര്‍ഡ് അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് ആപ്ലിക്കേഷനാണ്.

ഉപയോക്താക്കളെ വീട്ടുവാടക പേയ്മെന്റുകള്‍ നടത്താനും ഹ്രസ്വകാല ക്രെഡിറ്റ് ലൈനുകള്‍ നല്‍കാനും അനുവദിക്കുന്നു.

X
Top