രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയ ആസ്തി 3,887 കോടി രൂപയായി ഉയർന്നു

ന്യൂഡല്‍ഹി: ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 2023 സാമ്പത്തികവര്‍ഷത്തിലെ ഏപ്രില്‍ -ഡിസംബര്‍ കാലയളവില്‍ 3887 കോടി രൂപയായി. 765 കോടി രൂപ അഥവാ 24.5 ശതമാനം വര്‍ദ്ധനവാണിത്.

എങ്കിലും ക്രെഡിറ്റ് കാര്‍ഡ് എന്‍പിഎ, മൊത്തം വായ്പ എക്‌സ്‌പോഷറിന്റെ 2.16 ശതമാനം മാത്രമാണ്.

2022 മാര്‍ച്ച് 31 വരെ 2.11 ശതമാനമുണ്ടായിരുന്നതില്‍ നിന്നും നേരിയ വര്‍ദ്ധനവ്. ബാങ്കുകളുടെ മൊത്തം കുടിശ്ശികയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണെങ്കിലും വര്‍ദ്ധിച്ചുവരുന്ന നിഷ്‌ക്രിയ ആസ്തി റിസര്‍വ് ബാങ്കിനെ ആശങ്കപ്പെടുത്തുന്നുണ്ട്.

വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷിതമല്ലാത്ത വായ്പകളെക്കുറിച്ച് കേന്ദ്രബാങ്ക് ഇതിനോടകം ബാങ്കുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ബാങ്കിംഗ് സംവിധാനത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക 2022 ഡിസംബര്‍ 30 വരെ 1.8 ലക്ഷം കോടി രൂപയാണ്. 2023 ഏപ്രില്‍ 21 വരെ ബാങ്കിംഗ് മേഖലയുടെ ക്രെഡിറ്റ് കാര്‍ഡ് വായ്പ എക്‌സ്‌പോഷര്‍ 2 ലക്ഷം കോടി രൂപയുമായി. ഇത് മൊത്തം വായ്പാ ബുക്കിന്റെ 1.5 ശതമാനമാണ്.

ഗ്രേസ് കാലയളവിന് ശേഷമുള്ള കുടിശ്ശികയ്ക്ക് ബാങ്കുകള്‍ ഉയര്‍ന്ന പലിശ നിരക്ക് – ഏകദേശം 38-42 ശതമാനം – ഈടാക്കുന്നു.

നിശ്ചിത തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ മിനിമം കുടിശ്ശിക തുക പൂര്‍ണ്ണമായി അടച്ചില്ലെങ്കിലാണ് ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് നിഷ്‌ക്രിയ ആസ്തിയായി കണക്കാക്കുന്നത്.

X
Top