ന്യൂഡല്‍ഹി: കൃത്യസമയത്ത് ക്രെഡിറ്റ് കാര്‍ഡ് പേയ്മെന്റ് നടത്താന്‍ മറന്നെങ്കില്‍, പരിഭ്രാന്തരാകേണ്ട. പേയ്മെന്റ് മുടങ്ങി മൂന്ന് ദിവസത്തിന് ശേഷം മാത്രമേ പിഴ ഈടാക്കാന്‍ പാടുള്ളൂവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡ് വിതരണക്കാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നു. 2022 ഏപ്രില്‍ 21-ന് പ്രസിദ്ധീകരിച്ച മാസ്റ്റര്‍ ഡയറക്ഷന്‍ – ക്രെഡിറ്റ് കാര്‍ഡും ഡെബിറ്റ് കാര്‍ഡും -ഇഷ്യുന്‍സ് ആന്റ് കണ്ടക്ട് ഡയറക്ഷന്‍സ്, 2022-ലാണ് ആര്‍ബിഐ ഇക്കാര്യം പ്രസ്താവിക്കുന്നത്.
സമയപരിധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക അടയ്ക്കാന്‍ സാധിക്കും. ക്രെഡിറ്റ് സ്‌കോറില്‍ മാറ്റമുണ്ടാകാതെ തന്നെ. മൂന്ന് ദിവസത്തിന് ശേഷവും ക്രെഡിറ്റ് കാര്‍ഡ് ഉടമ അവരുടെ കടങ്ങള്‍ അടച്ചില്ലെങ്കില്‍, വൈകി പേയ്മെന്റ് ഫീസ് ചുമത്തും.
അടുത്ത ബില്ലിംഗ് സൈക്കിളിലായിരിക്കും ലേറ്റ് ഫീ ഉള്‍പ്പെടുത്തുക.പിഴയുടെ തുക നിര്‍ണ്ണയിക്കുന്നത് ബാങ്കുകളോ ക്രെഡിറ്റ് കാര്‍ഡ് കമ്പനികളോ ആണ്. ബാങ്കുകളും ക്രെഡിറ്റ് കാര്‍ഡ് കമ്പനികളും സാധാരണയായി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ലേറ്റ് പേയ്മെന്റ് ഫീസാണ് ചുമത്തുക.
ബില്ലിന്റെ വലുപ്പത്തിന് ആനുപാതികമായി ലേറ്റ് ഫീസ് വര്‍ദ്ധിക്കും.പണമടയ്ക്കാത്ത ദിവസങ്ങളുടെ എണ്ണവും ലേറ്റ് പേയ്മെന്റ് പിഴയും ക്രെഡിറ്റ് കാര്‍ഡ് സ്റ്റേറ്റ്മെന്റില്‍ സൂചിപ്പിച്ചിരിക്കുന്ന അവസാന തീയതി മുതല്‍ നിര്‍ണ്ണയിക്കണമെന്ന് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നു. ഉദാഹരണത്തിന്, കുടിശ്ശികയുള്ള തുക 500 രൂപയില്‍ കൂടുതലും 1,000 രൂപയില്‍ താഴെയുമാണെങ്കില്‍, എസ്ബിഐ കാര്‍ഡ് 400 രൂപ ലേറ്റ്‌പേയ്മെന്റ് ഫീസ് ഈടാക്കുന്നു.