സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

സാമ്പത്തീക രംഗത്ത് ജൂലൈ മുതലുള്ള ചില പ്രധാന മാറ്റങ്ങൾ

ക്രെഡിറ്റ് കാർഡ് നിയമങ്ങൾ, ആദായ നികുതി റിട്ടേൺ എന്നിവയുമായി ബന്ധപ്പെട്ട ചില പ്രധാന മാറ്റങ്ങളും ഡെഡ്ലൈനും ഉള്ള മാസമാണ് ജൂലൈ. സാമ്പത്തിക രംഗത്തെ ഇടപാടുകളെ ബാധിക്കാവുന്ന ചില പ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കാം.

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ടോ?
ചില ക്രെഡിറ്റ് കാർഡ് കമ്പനികൾ സർക്കാരുമായി ബന്ധപ്പെട്ട ഇടപാടുകൾക്ക് നൽകുന്ന റിവാർഡ് പോയിൻ്റുകൾ നിർത്തലാക്കുകയാണ്. 2024 ജൂലൈ 15 മുതൽ എസ്ബിഐ കാ‍ർഡ് ഇത്തരം റിവാർഡ് പോയിൻ്റുകൾ നൽകില്ല.

ഇടപാടുകൾക്ക് റിവാർഡ് പോയിൻ്റുകൾ ലഭ്യമല്ലാത്ത എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ ലിസ്റ്റ് എസ്ബിഐ കാർഡ് വെബ്സൈറ്റിൽ ലഭ്യമാണ്. എയ‍ർ ഇന്ത്യ എസ്ബിഐ പ്ലാറ്റിനം കാർഡ്, എയ‍ർ ഇന്ത്യ എസ്ബിഐ സിഗ്നേച്ച‍ർ കാർഡ്, ക്ലബ് വിസ്താര എസ്ബിഐ കാർഡ്, പേടിഎം എസ്ബിഐ കാ‍ർഡ്, റിലയൻസ് എസ്ബിഐ കാർഡ് എന്നിവയെല്ലാം ലിസ്റ്റിൽ ലഭ്യമാണ്.

ഐസിഐസിഐ ബാങ്ക് സേവനങ്ങളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങളുണ്ട്.

2024 ജൂലൈ ഒന്നു മുതൽ വിവിധ ക്രെഡിറ്റ് കാർഡ് സേവനങ്ങൾ പരിഷ്‌കരിക്കുകയാണ് ബാങ്ക്. എല്ലാ കാർഡുകളിലും ചില സേവനങ്ങളുടെ നിരക്ക് ഉയരും. എമറാൾഡ് പ്രൈവറ്റ് മെറ്റൽ ക്രെഡിറ്റ് കാർഡ് ഒഴികെയുള്ളവയിൽ കാർഡ് റീപ്ലേസ്‌മെൻ്റ് ഫീസ് ഉയരും. ഇനി 200 രൂപയായി ആണ് നിരക്ക് ഉയരുക. നേരത്തെ ഇത് 200 രൂപയായിരുന്നു.

ചില ബാങ്കിങ് ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നതും നിർത്തലാക്കും.
ചെക്ക് ക്യാഷ് പിക്ക്-അപ്പ് ഫീസ് ഇനി ഉണ്ടായിരിക്കില്ല. ഓരോ പിക്കപ്പിനും 100 രൂപ വീതം ഈടാക്കുന്നതാണ് നിർത്തലാക്കുക. ഡ്രാഫ്റ്റ് ഇടപാടുകളുടെ ഫീസും നിർത്തലാക്കും.

ഔട്ട്‌സ്റ്റേഷൻ ചെക്ക് പ്രോസസ്സിംഗ് ഫീസായി ചെക്ക് മൂല്യത്തിൻ്റെ ഒരു ശതമാനം തുക ഈടാക്കുന്നതും നിർത്തലാക്കും.

സിറ്റി ബാങ്ക് ക്രെഡിറ്റ് കാർഡുകൾ
ലയനം പൂർത്തിയായതിനാൽ സിറ്റി ബാങ്കിൻെറ ക്രെഡിറ്റ് കാർഡ്, അക്കൌണ്ടുകൾ ഉൾപ്പെടെ എല്ലാം ആക്സിസ് ബാങ്കിലേക്ക് മാറ്റുമെന്ന് സിറ്റി ബാങ്ക് ഉപഭോക്താക്കളെ അറിയിച്ചു. 2024 ജൂലൈ 15-നകം നടപടികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐടിആർ സമയപരിധി അവസാനിക്കുന്നു
2023-24 സാമ്പത്തിക വർഷത്തിലെ ഐടിആർ ഫയൽ ചെയ്യുന്നതിനുള്ള അവസാന തിയതി 2024 ജൂലൈ 31 ആണ്. എന്നാൽ ഈ സമയപരിധിക്കുള്ളിൽ റിട്ടേൺ സമർപ്പിക്കാൻ പരാജയപ്പെട്ടാൽ, 2024 ഡിസംബർ 31-നകം പിഴയടച്ച് റിട്ടേൺ ഫയൽ ചെയ്യാം.

X
Top