ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും ബാങ്കുകള്‍ക്ക് പ്രതിസന്ധിയായേക്കും

മുംബൈ: ശക്തമായ വായ്പാ വളര്‍ച്ചയും കുറയുന്ന നിക്ഷേപവും മൂലമുണ്ടാകുന്ന ഫണ്ടിംഗ് കമ്മി നികത്താന്‍ ഇന്ത്യന്‍ ബാങ്കുകള്‍ ഹ്രസ്വകാല കാലാവധിയുള്ള വായ്പകളിലേക്ക് കൂടുതലായി തിരിയുന്നു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജൂലൈ 12 വരെയുള്ള രണ്ടാഴ്ചയ്ക്കുള്ളില്‍ ബാങ്കുകള്‍ നല്‍കിയ നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളുടെ കുടിശ്ശിക തുക 4.3 ട്രില്യണ്‍ രൂപയായി (51.4 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു.

2012 ജൂണിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജൂണ്‍ 28 വരെയുള്ള കാലയളവില്‍ ബാങ്ക് വായ്പകള്‍ 17.4 ശതമാനമായി വികസിച്ചു. ഇത് നിക്ഷേപങ്ങളിലെ 11 ശതമാനം വളര്‍ച്ചയേക്കാള്‍ കൂടുതലാണ്.

ഈ നീക്കം വെല്ലുവിളി ഉയര്‍ത്തുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

കുടുംബങ്ങള്‍ തങ്ങളുടെ സമ്പാദ്യം ധനവിപണികളിലേക്ക് മാറ്റുന്നതിനാല്‍ ബാങ്കിന്റെ നിക്ഷേപ വളര്‍ച്ച പിന്നിലായേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുതിച്ചുയരുന്ന ഇക്വിറ്റി മാര്‍ക്കറ്റുകളും മ്യൂച്വല്‍ ഫണ്ടുകളും ഇന്‍ഷുറന്‍സ് ഫണ്ടുകളും പെന്‍ഷന്‍ ഫണ്ടുകളും അവരെ ആകര്‍ഷിക്കുന്നതിനാല്‍ ഇന്ത്യയിലെ നിക്ഷേപകര്‍ ബാങ്കുകളില്‍ നിന്ന് ഫണ്ട് വഴിമാറ്റുന്നു.

വ്യാപകമായ ക്രെഡിറ്റ്-ഡെപ്പോസിറ്റ് വിടവ് കൈകാര്യം ചെയ്യാന്‍, ചില ബാങ്കുകള്‍ ടേം ഡെപ്പോസിറ്റ് നിരക്കുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.

X
Top