ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വായ്പാ വളര്‍ച്ച റെക്കോര്‍ഡ് ഉയരത്തില്‍

ന്യൂഡല്‍ഹി: ഓഗസ്റ്റ് 26ന് അവസാനിച്ച ആഴ്ചയില്‍ വാണിജ്യ ബാങ്കുകളുടെ വായ്പാ വളര്‍ച്ച ഒമ്പത് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 15.5 ശതമാനത്തില്‍ എത്തി. 2013 നവംബര്‍ ഒന്നിന് രേഖപ്പെടുത്തിയ 16.1 ശതമാനമാണ് തൊട്ടുമുന്‍പത്തെ ഉയര്‍ന്ന നിരക്ക്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് ഇത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ, ബാങ്കുകള്‍ 5.66 ട്രില്യണ്‍ രൂപ വായ്പയാണ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 0.5 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.8 ശതമാനം വളര്‍ച്ച. ഡാറ്റ പ്രകാരം ഡെപ്പോസിറ്റ് വളര്‍ച്ച 9.5 ശതമാനമാണ്.

ഡെപ്പോസിറ്റ് വളര്‍ച്ച ക്രെഡിറ്റ് വളര്‍ച്ചയ്ക്ക് പിന്നിലായത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. മന്ദഗതിയിലുള്ള നിക്ഷേപം വായ്പാ വളര്‍ച്ച പരിമിതപ്പെടുത്തുമെന്ന് വിദഗ്ധര്‍ പറഞ്ഞു. എന്നാല്‍ തുടര്‍ച്ചയായി രണ്ടാഴ്ച വായ്പ 15 ശതമാനത്തിലധികം വളര്‍ന്നത് ഉയര്‍ന്ന ഡിമാന്റിനെ കുറിച്ചു.

ഓഗസ്റ്റ് 12ന് അവസാനിച്ച രണ്ടാഴ്ചയ്ക്കിടെ വായ്പ 15.3 ശതമാനവും നിക്ഷേപം 8.84 ശതമാനവുമായാണ് ഉയര്‍ന്നത്. 107.13 ശതമാനമാണ് ആഗസ്ത് 26 വരെ വര്‍ദ്ധിച്ചുവരുന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം. ആര്‍ബിഐ മേഖല വായ്പാ വിന്യാസ പ്രകാരം ചെറുകിട വിഭാഗത്തിന് അനുവദിച്ച വായ്പ 19 ശതമാനമായി.

സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായ വായ്പകളുടെ പിന്തുണയോടെ, വ്യവസായത്തിലേക്കുള്ള വായ്പയും 2014 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന തോതിലാണ്. പണപ്പെരുപ്പം വര്‍ദ്ധിച്ചതോടെ പ്രവര്‍ത്ത മൂലധനത്തിനായാണ് വ്യവസായങ്ങള്‍ വായ്പകള്‍ക്കപേക്ഷിച്ചത്. ബോണ്ട് യീല്‍ഡ് കുത്തനെ ഉയര്‍ന്നതും ബാങ്ക് വായ്പകളുടെ ഡിമാന്റ് കൂട്ടി.

സൂക്ഷ്മ ചെറുകിട വ്യവസായങ്ങള്‍ക്കുള്ള വായ്പ 28.3 ശതമാനവും ഇടത്തരം വ്യവസായങ്ങള്‍ക്കുള്ളത് 36.8 ശതമാനവും വന്‍കിട വ്യവസായങ്ങള്‍ക്കുള്ളത് 5.2 ശതമാനവുമായാണ് കൂടിയത്. ഐസിഐസിഐ സെക്യൂരിറ്റീസ് റിപ്പോര്‍ട്ട് അനുസരിച്ച്, പെട്രോളിയം, ഇരുമ്പ്, ഉരുക്ക്, പെട്രോകെമിക്കല്‍സ്, ഖനനം എന്നിവയാണ് വായ്പ വളര്‍ച്ചയുണ്ടാക്കുന്ന പ്രധാന മേഖലകള്‍.

അതേസമയം ടെലികമ്മ്യൂണിക്കേഷന്‍സ്, ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷണം, സംസ്‌കരണം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ വര്‍ദ്ധനവ് നികത്തുന്നു. ആര്‍ബിഐ കര്‍ശനമായ പണ നയ നിലപാട് സ്വീകരിച്ചിട്ടും ഏപ്രില്‍ മുതല്‍ വായ്പാ വളര്‍ച്ച രേഖപ്പെടുത്തിയതും ശ്രദ്ധേയമായി. റിപ്പോ നിരക്ക് വര്‍ദ്ധനവിനെ തുടര്‍ന്ന് ബാങ്കുകള്‍ അവരുടെ ബാഹ്യ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണുകള്‍ അതേ അനുപാതത്തില്‍ വര്‍ദ്ധിപ്പിച്ചിരുന്നു.

മാത്രമല്ല, ബാങ്കിംഗ് സംവിധാനത്തിന്റെ ഏകദേശം 43.6 ശതമാനം വായ്പകളും റിപ്പോ നിരക്ക് അല്ലെങ്കില്‍ 91 ദിവസത്തെ ട്രഷറി ബില്ലുകള്‍ പോലുള്ള സര്‍ക്കാര്‍ സെക്യൂരിറ്റി ബെഞ്ച്മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ളവയാണ്.

X
Top