Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ധന സമാഹരണം നടത്താൻ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന് അനുമതി

മുംബൈ: ധന സമാഹരണം നടത്താൻ ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന് ബോർഡിൻറെ അനുമതി ലഭിച്ചു. പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 600 നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിച്ച് കൊണ്ട് 60 കോടി രൂപ സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ 10 ലക്ഷം രൂപ മുഖവിലയുള്ള 600 സീനിയർ സെക്യൂരിഡ്, ലിസ്റ്റഡ്, റിഡീം ചെയ്യാവുന്ന പ്രിൻസിപ്പൽ പ്രൊട്ടക്റ്റഡ് മാർക്കറ്റ് ലിങ്ക്ഡ് നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾ അനുവദിക്കുന്നതിനാണ് കമ്പനിക്ക് ബോർഡിന്റെ അനുമതി ലഭിച്ചത്.

ഇന്ത്യയിലുടനീളമുള്ള ഗ്രാമപ്രദേശങ്ങളിലെ വനിതാ ഉപഭോക്താക്കൾക്ക് മൈക്രോ ലോണുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു മൈക്രോഫിനാൻസ് സ്ഥാപനമാണ് ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണ് (സിഎജിഎൽ). കഴിഞ്ഞ ഒന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 139.56 കോടി രൂപയായി ഉയർന്നു.

X
Top