Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ക്രെഡിറ്റ്ആക്‌സസ് ഗ്രാമീന്റെ ലാഭം ഏഴിരട്ടി വർധിച്ച് 140 കോടിയായി

മുംബൈ: മൈക്രോഫിനാൻസ് ലെൻഡറായ ക്രെഡിറ്റ്ആക്‌സസ് ഗ്രാമീന്റെ ഏകീകൃത അറ്റാദായം ജൂൺ പാദത്തിൽ ഏഴ് മടങ്ങ് വർധിച്ച് 139.6 കോടി രൂപയായി. ഈ പാദത്തിലെ വായ്പക്കാരന്റെ മൊത്തവരുമാനം 23 ശതമാനം ഉയർന്ന് 760.5 കോടി രൂപയായപ്പോൾ അറ്റ പലിശ വരുമാനം 31 ശതമാനം ഉയർന്ന് 461.5 കോടിയായി. അതേസമയം, ഒന്നാം പാദത്തിലെ സ്ഥാപനത്തിന്റെ പ്രവർത്തന ലാഭം 290 കോടി രൂപയാണ്.

മൊത്ത വായ്പാ പോർട്ട്‌ഫോളിയോ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ എൻബിഎഫ്‌സി-എംഎഫ്‌ഐയായ സ്ഥാപനത്തിന്റെ ബിസിനസ് പ്രതിവർഷം 23 ശതമാനം വർധിച്ച് 15,615 കോടി രൂപയായി ഉയർന്നു. ജൂൺ പാദത്തിൽ തങ്ങളുടെ പ്രാഥമിക ശ്രദ്ധ ശക്തമായ ശേഖരണ പ്രവണത നിലനിർത്തുന്നതിലും പുതിയ മൈക്രോഫിനാൻസുമായി സമ്പൂർണ്ണ വിന്യാസം ഉറപ്പാക്കുന്നതിലുമായിരുന്നെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ക്രെഡിറ്റ്ആക്‌സസ് ഗ്രാമീന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 3.11 ശതമാനം ആയിരുന്നു. കഴിഞ്ഞ 12 മാസമായി പുതിയ ശാഖകളിലൂടെ വായ്പാ ദാതാവ് അതിന്റെ സാന്നിധ്യം വിപുലീകരിച്ചു. നിലവിൽ സ്ഥാപനത്തിന് 1,681 ശാഖകളുണ്ട്.

X
Top