സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ദക്ഷിണാഫ്രിക്കൻ കൺസോർഷ്യവുമായി ധാരണാപത്രം ഒപ്പുവച്ച്‌ ക്രെസ്സണ്ട സൊല്യൂഷൻസ്

ഡൽഹി: ഐടി ഇൻഫ്രാസ്ട്രക്ചർ, സൂപ്പർ ആപ്പ് ഡെവലപ്‌മെന്റ്, ഡിജിറ്റൽ എന്നീ ഡൊമെയ്‌നുകളിൽ മികച്ച സേവനങ്ങൾ നൽകിക്കൊണ്ട് അത്യാധുനിക ഉപയോക്തൃ അനുഭവം നൽകുന്നതിനായി ക്രെസണ്ട സൊല്യൂഷൻസ് ദക്ഷിണാഫ്രിക്കയിലെ ബഫ്‌ഷെൽഫ്‌കോ 59 (ബഫ്‌ഷെൽഫ്‌കോ) നയിക്കുന്ന ഒരു കൺസോർഷ്യവുമായി മൂന്ന് വർഷത്തേക്ക് ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് വിശ്വസനീയവും സാങ്കേതികമായി പുരോഗമിച്ചതുമായ സുഗമമായ ഉപഭോക്തൃ അനുഭവം സൃഷ്ടിക്കാൻ ഈ സഹകരണം സഹായിക്കും.

ഓൺലൈൻ ഗെയിമിംഗ്, ഓൺലൈൻ വിനോദം, ഇ-കൊമേഴ്‌സ്, പരസ്യം ചെയ്യൽ, മറ്റ് മൂല്യവർദ്ധിത സേവനങ്ങൾ തുടങ്ങിയ വൈവിധ്യമാർന്ന ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സൂപ്പർ ആപ്പുകളുടെ വികസനത്തിനായുള്ള ദക്ഷിണാഫ്രിക്കയിലെ ബഫ്‌ഷെൽഫ്‌കോയുടെ അനുഭവം മുതലെടുക്കാൻ ഈ ധാരണാപത്രത്തിലൂടെ ക്രെസ്സണ്ട ഉദ്ദേശിക്കുന്നു. ഈ സഹകരണ പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരികൾ 4.95 ശതമാനത്തിന്റെ മികച്ച നേട്ടത്തിൽ 40.25 രൂപയിലെത്തി. 

X
Top