Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ആന്ദ്രെ ക്രോണിയെ പ്രസിഡന്റായി നിയമിച്ച് ക്രിസിൽ

ന്യൂഡൽഹി: ലണ്ടനിലെ സീനിയർ ബാങ്കറായ ആന്ദ്രെ ക്രോണിയെ തങ്ങളുടെ ഇന്റർനാഷണൽ ബിസിനസ്സിന്റെ പ്രസിഡന്റും തലവനുമായി നിയമിച്ചതായി അറിയിച്ച് അനലിറ്റിക്‌സ് ആൻഡ് റേറ്റിംഗ് ഏജൻസിയായ ക്രിസിൽ. തിരഞ്ഞെടുത്ത മാർക്കറ്റുകളിലും ക്ലയന്റ് സെഗ്‌മെന്റുകളിലും ഒരു നേതൃസ്ഥാനം സ്ഥാപിക്കാൻ തങ്ങൾ ലക്ഷ്യമിടുന്നതായും, സുസ്ഥിര വളർച്ച എന്ന ലക്ഷ്യത്തിലേക്ക് ആൻഡ്രെ തങ്ങളെ നയിക്കുമെന്നും ക്രിസിൽ പറഞ്ഞു. ഇന്ത്യ, യുഎസ്, യൂറോപ്പ്, ചൈന, ഹോങ്കോങ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിൽ ക്രിസിലിന് വിപണി സാന്നിധ്യമുണ്ട്.

എം&എ, സ്ട്രാറ്റജി എന്നീ മേഖലകളിലാണ് ക്രോണിയെ തന്റെ കരിയർ ആരംഭിച്ചത്. യുബിഎസ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെ സിഒഒ, എച്ച്എസ്ബിസി ഗ്ലോബൽ ബാങ്കിംഗ് ആൻഡ് മാർക്കറ്റ്‌സ് തലവൻ തുടങ്ങിയ ബാങ്കിംഗ് മേഖലയിലെ സീനിയർ എക്‌സിക്യൂട്ടീവ് പദവികൾ 25 വർഷത്തിലേറെയായി അദ്ദേഹം വഹിച്ചിട്ടുണ്ട്. ക്രിസിലിൽ ചേരുന്നതിന് മുമ്പ് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിലെ (ബിസിജി) സീനിയർ അഡ്വൈസറായിരുന്നു ക്രോണിയെ.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച ക്രോണിയെ 2001 മുതൽ യുകെയിലാണ് താമസിക്കുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായ അദ്ദേഹം ജൊഹാനസ്ബർഗ് സർവകലാശാലയിൽ നിയമം, സാമ്പത്തികം, അക്കൗണ്ടൻസി എന്നിവയിൽ ബിരുദം നേടിയിട്ടുണ്ട്.

X
Top