ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നടപ്പ് സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാ അനുമാനം കുറച്ച് ക്രിസില്‍, രണ്ടാം പാദ വളര്‍ച്ച 6.5 ശതമാനമായി കുറഞ്ഞെന്ന് ഇക്ര

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം കുറച്ചിരിക്കയാണ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍. രണ്ടാം പാദ വളര്‍ച്ച 6.5 ശതമാനമായി ഇക്രയും കണക്കാക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും സമ്മിശ്ര വിള ഉത്പാദനത്തിന്റെയും പശ്ചാത്തലത്തിലാണ് ഇത്.

ക്രിസില്‍ നടപ്പ് സാമ്പത്തിക വര്‍ഷ വളര്‍ച്ചാ അനുമാനം 30 ബിപിഎസ് കുറച്ച് 7 ശതമാനമായാണ് മാറ്റിയത്. ‘2023 സാമ്പത്തിക വര്‍ഷത്തിലെ യഥാര്‍ത്ഥ മൊത്ത ആഭ്യന്തര ഉല്‍പാദന വളര്‍ച്ച7 ശതമാനമായി ഞങ്ങള്‍ പരിഷ്‌കരിച്ചു. നേരത്തെ ഇത് 7.3 ശതമാനമായിരുന്നു. ആഗോള വളര്‍ച്ച മാന്ദ്യം കയറ്റുമതിയെയും വ്യാവസായിക പ്രവര്‍ത്തനങ്ങളെയും ബാധിക്കാന്‍ തുടങ്ങി. ഇതോടെ ആഭ്യന്തര ഡിമാന്‍ഡ് പരീക്ഷിക്കപ്പെട്ടു,’ ക്രിസില്‍ ചീഫ് ഇക്കണോമിസ്റ്റ് ധര്‍മ്മകീര്‍ത്തി ജോഷി ഒരു കുറിപ്പില്‍ പറഞ്ഞു.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യം കൈവരിച്ചത് 6.5 ശതമാനം വളര്‍ച്ചയാണെന്ന് ഇക്രയിലെ ചീഫ് എക്കണോമിസ്റ്റ് അദിതി നായരും പറഞ്ഞു. മുന്‍ പാദ വളര്‍ച്ചയായ 12.7 ശതമാനത്തിന്റെ ഏതാണ്ട് പകുതിയായി കഴിഞ്ഞ പാദ വളര്‍ച്ച കുറഞ്ഞു. എങ്കിലും പണനയ സമിതിയുടെ പ്രവചനമായ 6.3 ശതമാനത്തേക്കാള്‍ നേരിയ തോതില്‍ അധികമാണ് ഇക്ര കണക്കാക്കിയ വളര്‍ച്ച.

ഗ്രോസ് വാല്യു ആഡഡ് (ജിഎവി) ഒരു വര്‍ഷം മുന്‍പുള്ള 13.5 ശതമാനത്തേക്കാള്‍ കുറവുമാണ്. സമ്മിശ്ര വിള ഉല്‍പാദനം, പ്രതികൂല ഇന്‍പുട്ട് ചെലവുകള്‍, എണ്ണ ഇതര ചരക്കുകളുടെ കയറ്റുമതി ഇടിവ് എന്നിവയാണ് വളര്‍ച്ച കുറയാന്‍ കാരണമായതെന്ന് അദിതി നായര്‍ പറയുന്നു. ഇതോടെ ആഭ്യന്തര ഡിമാന്റ്, ആരോഗ്യകരമായ മൂലധന ചെലവ്, ഉത്സവത്തിനോടനുബന്ധിച്ച സംഭരണം എന്നിവയുടെ ഗുണങ്ങള്‍ ഫലവത്തായില്ല.

സേവന മേഖല (9.4 ശതമാനം വളര്‍ച്ച)യാണ് രണ്ടാം പാദത്തില്‍ നിര്‍ണ്ണായകമായത്. വ്യവസായം (2 ശതമാനം), കൃഷി, വനവല്‍ക്കരണം, മത്സ്യബന്ധനം (2.5 ശതമാനം) എന്നിവ നിരാശപ്പെടുത്തി. കോവിഡാനന്തര ജിഡിപി വളര്‍ച്ച 8 ശതമാനമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മുന്‍പാദത്തിലെ 3.8 ശതമാനത്തിന്റെ ഇരട്ടിയാണിത്.

X
Top