Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

2031ൽ ഇന്ത്യ ‘അപ്പർ മിഡിൽ ഇൻകം’ വിഭാഗത്തിലേയ്ക്കെത്തുമെന്ന് ക്രിസിൽ

ന്യൂഡൽഹി: രാജ്യത്തെ സമ്പദ്വ്യവസ്ഥ 2031ഓടെ ഏഴ് ലക്ഷം കോടി ഡോളറാകുമെന്നും അതോടെ ‘അപ്പര് മിഡില് ഇന്കം’ നിലവാരത്തിലേക്ക് ഇന്ത്യ ഉയരുമെന്നും റേറ്റിങ് ഏജന്സിയായ ക്രിസില്. അടുത്ത സാമ്പത്തിക വര്ഷം പ്രതീക്ഷിക്കുന്ന ജിഡിപി 6.8 ശതമാനമാണെന്നും ക്രസിലിന്റെ ഇന്ത്യാ ഔട്ട്ലുക്ക് റിപ്പോര്ട്ടില് പറയുന്നു.

സാമ്പത്തിക പരിഷ്കാരങ്ങളോടൊപ്പം പലിശ നിരക്ക്, തൊഴില്, ഉപഭോഗം തുടങ്ങിയ ചാക്രിക ഘടകങ്ങളും രാജ്യത്തിന്റെ വളര്ച്ചയെ പിന്തുണക്കുമെന്ന് ക്രിസിലിന്റെ റിപ്പോര്ട്ടില് പറയുന്നു.

2031ഓടെ ലോകത്തെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യമാകും ഇന്ത്യയെ മുന്നോട്ടുനയിക്കുക.

പ്രതീക്ഷിച്ചതിലും മികച്ച വളര്ച്ച (7.6%)നടപ്പ് സാമ്പത്തിക വര്ഷം നേടുമെങ്കിലും 2025 സാമ്പത്തിക വര്ഷത്തില് 6.8 ശതമാനമായി കുറയും.

അടുത്ത ഏഴ് സാമ്പത്തിക വര്ഷങ്ങളിലായി (2025-2031) ഇന്ത്യന് സമ്പദ്വ്യവസ്ഥ അഞ്ച് ലക്ഷം കോടി ഡോളര് മറികടന്ന് ഏഴ് ലക്ഷം കോടി ഡോളറിലെത്തുമെന്നും റിപ്പോര്ട്ട് വ്യക്തമാക്കുന്നു.

സമ്പദ്വ്യവസ്ഥ കുതിക്കുന്നതോടൊപ്പം 2031ഓടെ ഉയര്ന്ന ഇടത്തരം വരുമാന വിഭാഗത്തിലേക്ക് ഇന്ത്യയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎസ്, ചൈന, ജപ്പാന്, ജര്മനി എന്നിവക്കു പിന്നിലായി 3.6 ലക്ഷം കോടി ഡോളറിന്റെ സമ്പദ്വ്യവസ്ഥയായി നിലവില് ഇന്ത്യ അഞ്ചാംസ്ഥാനത്താണ്. 2031 സാമ്പത്തിക വര്ഷത്തോടെ 6.7 ലക്ഷം കോടി ഡോളര് സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് അനുമാനം.

പ്രതിശീർഷ വരുമാനം
2031 സാമ്പത്തിക വര്ഷത്തോടെ ഇന്ത്യക്കാരുടെ പ്രതിശീര്ഷ വരുമാനം 4,500 ഡോളറാകുമെന്നാണ് ക്രിസില് പറയുന്നത്. ഇതോടെ ‘അപ്പര് മിഡില് ഇന്കം’ രാജ്യങ്ങളുടെ ക്ലബിലേയ്ക്കെത്തും.

ലോകബാങ്കിന്റെ നിര്വചനമനുസരിച്ച് 1,000 മുതല് 4,000 ഡോളര് വരെ പ്രതിശീര്ഷ വരുമാനമുള്ള രാജ്യങ്ങളാണ് താഴ്ന്ന ഇടത്തരം വരുമാന(ലോവര് മിഡില് ഇന്കം)വിഭാഗത്തിലുള്ളത്. ഉയര്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ആളോഹരി വരുമാനം 4,000 ഡോളറിനും 12,000 ഡോളറിനും ഇടയിലാണ്.

രാജ്യത്തെ നിര്മാണമേഖല മുന്നേറ്റത്തിന്റെ പാതയിലാണ്. അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപം, ഉയര്ന്ന ശേഷി വിനിയോഗം, വിതരണ ശൃംഖലയിലെ വൈവിധ്യവത്കരണം, ശക്തമായ ബാലന്സ് ഷീറ്റുകള് തുടങ്ങിയവയാണ് രാജ്യത്തെ നിര്മാണ മേഖലയെ തുണക്കുക.

പ്രതിസന്ധികൾ ഏറെ
അതേസമയം, ഹ്രസ്വ-ഇടക്കാലയളവില് രാജ്യത്തിന് കനത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്നും ക്രിസിലിന്റെ റിപ്പോര്ട്ടില് പറയുന്നു. ഭൗമരാഷ്ട്രീയ സംഘര്ഷങ്ങള്, ആഗോള പ്രതിസന്ധി, കാലാവസ്ഥ വ്യതിയാനം, സാങ്കേതിക തടസ്സങ്ങള് എന്നിവ വളര്ച്ച മന്ദഗതിയിലാക്കും.

സര്ക്കാരിന്റെ മലൂധന ചെലവില് ക്രമേണ കുറവുണ്ടാകുകയും സ്വകാര്യ മേഖല ആ കുറവ് പരിഹരിക്കുകയും ചെയ്യുമെന്നാണ് ക്രിസിലിന്റെ പക്ഷം. ഇലക്ട്രോണിക്സ്, ഇ.വി തുടങ്ങിയ മേഖലകളിലാകും മൂലധനം കൂടുതലായെത്തുക.

ഉത്പാദനം, സേവനം എന്നീ മേഖലകളില് ആഗോളതലത്തില് നിരവധി അവസരങ്ങളുണ്ട്. ഇതാകും രാജ്യത്തിന്റെ വളര്ച്ചയുടെ അടിസ്ഥാനമെന്നും ക്രിസില് നിരീക്ഷിക്കുന്നു.

X
Top