Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ബട്ടർഫ്‌ളൈ ഗാന്ധിമതി അപ്ലയൻസസിന്റെ ഓഹരികൾ വിൽക്കാൻ ക്രോംപ്ടൺ ഗ്രീവ്‌സ്

മുംബൈ: ബട്ടർഫ്‌ളൈ ഗാന്ധിമതിയുടെ 10 രൂപ മുഖവിലയുള്ള 10.72 ലക്ഷം ഇക്വിറ്റി ഓഹരികൾ വിൽക്കാൻ കമ്പനിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അനുമതി നൽകിയതായും. അത് പ്രകാരം ഒഎഫ്എസ് സെപ്തംബർ 20-21 തീയതികളിൽ ഒരു ഷെയറിന് 1,370 രൂപ എന്ന നിരക്കിൽ നടപ്പിലാക്കുമെന്നും ക്രോംപ്ടൺ ഗ്രീവ്സ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

കമ്പനിയുടെ ഡയറക്ടർമാരുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അതിന്റെ മെറ്റീരിയൽ സബ്‌സിഡിയറിയായ ബട്ടർഫ്‌ലൈ ഗാന്ധിമതി അപ്ലയൻസസ് ലിമിറ്റഡിന്റെ 10,72,775 ഇക്വിറ്റി ഓഹരികൾ വിൽക്കാനാണ് അനുമതി നൽകിയത്. ഇത് കമ്പനിയുടെ ഇക്വിറ്റി ഓഹരി മൂലധനത്തിന്റെ 6 ശതമാനത്തെ പ്രതിനിധീകരിക്കുന്നു.

ബാധകമായ നിയമങ്ങൾക്കനുസൃതമായി മിനിമം പബ്ലിക് ഷെയർഹോൾഡിംഗ് ആവശ്യകതകൾ പാലിക്കുന്നതിനാണ് ഓഫർ ഫോർ സെയിൽ നടപ്പിലാക്കുന്നതെന്നും. സെപ്തംബർ 20 ന് റീട്ടെയിൽ ഇതര നിക്ഷേപകർക്ക് മാത്രമായി ആണ് ഒഎഫ്എസ് തുറക്കുന്നതെന്നും. എന്നാൽ റീട്ടെയിൽ നിക്ഷേപകർക്കും റീട്ടെയിൽ ഇതര നിക്ഷേപകർക്കും സെപ്റ്റംബർ 21 ന് പങ്കെടുക്കാമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ബട്ടർഫ്ലൈ ഗാന്ധിമതിയുടെ ഓഹരികൾ നേരിയ നഷ്ടത്തിൽ 1,506.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

X
Top