മുംബൈ: ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഒരു പ്രമോട്ടർ സ്ഥാപനം ആഗസ്റ്റ് 06 ന് സ്ഥാപനത്തിന്റെ 751 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ ഒരു ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെ വിറ്റഴിച്ചു. കോപ്‌താൽ മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും ഗിസല്ലോ മാസ്റ്റർ ഫണ്ട് എൽപിയുമാണ് മുംബൈ ആസ്ഥാനമായുള്ള ഗൃഹോപകരണ കമ്പനിയുടെ ഈ ഓഹരികൾ ഏറ്റെടുത്തത്.
നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ (എൻഎസ്‌ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ അനുസരിച്ച്, പ്രമോട്ടർ സ്ഥാപനമായ മാക്രിച്ചി ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 3.2 ശതമാനം വരുന്ന 2,02,50,000 ഓഹരികളാണ് വിറ്റഴിച്ചത്. ഓഹരികൾ ഒന്നിന് ശരാശരി 370.74 രൂപ നിരക്കിൽ നടന്ന ഇടപാടിന്റെ മൂല്യം 750.74 കോടി രൂപയാണ്.
ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസിന്റെ ഓഹരികൾ എൻഎസ്ഇയിൽ 3.59 ശതമാനം ഇടിഞ്ഞ് 374.90 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരു ഇന്ത്യൻ ഇലക്ട്രിക്കൽ ഉപകരണ കമ്പനിയാണ് ക്രോംപ്ടൺ ഗ്രീവ്സ് കൺസ്യൂമർ ഇലക്ട്രിക്കൽസ് ലിമിറ്റഡ്.