പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

12 മില്യൺ ഡോളർ സമാഹരിച്ച് ക്രോസ്-ബോർഡർ പേയ്‌മെന്റ് സ്റ്റാർട്ടപ്പായ പേഗ്ലോക്കൽ

ന്യൂഡൽഹി: ടൈഗർ ഗ്ലോബലിൻെറയും സെക്വോയ ക്യാപിറ്റൽ ഇന്ത്യയുടെയും നേതൃത്വത്തിലുള്ള പുതിയ ഫണ്ടിംഗ് റൗണ്ടിൽ 12 മില്യൺ ഡോളർ സമാഹരിച്ച് പേയ്‌മെന്റ് സൊല്യൂഷൻ സ്റ്റാർട്ടപ്പായ പേഗ്ലോക്കൽ. പൈൻ ലാബ്‌സ് സിഇഒ അമ്രിഷ് റാവു, ജൂപ്പിറ്റർ സ്ഥാപകൻ ജിതേന്ദ്ര ഗുപ്ത, ക്രെഡിന്റെ സ്ഥാപകൻ കുനാൽ ഷാ തുടങ്ങിയ ഏഞ്ചൽ നിക്ഷേപകരും ഈ റൗണ്ടിൽ പങ്കെടുത്തു. പേയ്‌മെന്റ് വ്യവസായത്തിലെ അതികായന്മാരായ പ്രാചി ധരണി, രോഹിത് സുഖിജ, യോഗേഷ് ലോഖണ്ഡേ, റൂബി ജെയിൻ എന്നിവർ ചേർന്ന് 2021-ൽ സ്ഥാപിച്ച പേഗ്ലോക്കൽ, വ്യാപാരികൾക്ക് അവരുടെ കാർഡുകളോ നോൺ-കാർഡ് പേയ്‌മെന്റ് ഓപ്‌ഷനുകളോ ഉപയോഗിച്ച് അവരുടെ ഇഷ്‌ടമുള്ള കറൻസിയിൽ ക്രോസ്-ബോർഡർ പേയ്‌മെന്റുകൾ നടത്താൻ സഹായിക്കുന്നു.

കമ്പനിയുടെ പ്ലാറ്റ്‌ഫോമിൽ 100-ലധികം വ്യാപാരികളുണ്ട്, ഇതുവരെ ഏകദേശം 17 മില്യൺ ഡോളർ ഫണ്ടിംഗ് സമാഹരിച്ചതായി കമ്പനി അറിയിച്ചു. ലോഞ്ച് ചെയ്ത് 14 മാസത്തിനുള്ളിൽ ശ്രദ്ധേയമായ വളർച്ച തങ്ങൾ കൈവരിച്ചതായും, അന്താരാഷ്ട്ര പേയ്‌മെന്റ് വിജയ നിരക്കിലെ വർദ്ധനവിലും അതിർത്തി കടന്നുള്ള ഇടപാടുകളുടെ പ്രോസസ്സിംഗുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയുന്നതിലും തങ്ങൾ മുന്നിലാണെന്ന് പേഗ്ലോക്കൽ അവകാശപ്പെട്ടു. ഈ റൗണ്ടിലൂടെ സമാഹരിച്ച ഫണ്ട് അതിന്റെ ബിസിനസ് സ്കെയിൽ ചെയ്യുന്നതിനും പുതിയ പേയ്‌മെന്റ് സൊല്യൂഷനുകൾ സമാരംഭിക്കുന്നതിനുമായി ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.

X
Top