ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

ക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍

ന്യൂഡൽഹി: ജനുവരിയില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ജനുവരിയിലെ ക്രൂഡ് ഓയില്‍ ഇറക്കുമതി പ്രതിമാസം 9.5 ശതമാനം ഉയര്‍ന്ന് 21.39 ദശലക്ഷം മെട്രിക് ടണ്ണിലെത്തി.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5.7 ശതമാനം വര്‍ധനയുണ്ടായതായി പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്കുകള്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഇന്ധന ഉപഭോഗം കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 8.2 ശതമാനം വര്‍ധിച്ചതായി ഈ മാസമാദ്യം സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

ശക്തമായ സാമ്പത്തിക വളര്‍ച്ചയുടെ പിന്തുണയോടെ രാജ്യത്തിന്റെ എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയും ഇറക്കുമതിയും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് യു.ബി.എസ് അനലിസ്റ്റ് ജിയോവാനി സ്റ്റൗനോവോ പറഞ്ഞു.

അസംസ്‌കൃത എണ്ണ ഉല്‍പന്നങ്ങളുടെ ഇറക്കുമതി ജനുവരിയില്‍ 5 ശതമാനം ഉയര്‍ന്ന് 3.97 ദശലക്ഷം ടണ്ണായി. ഉല്‍പ്പന്ന കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 4.84 ദശലക്ഷം ടണ്ണായി.

പ്രതിമാസ അടിസ്ഥാനത്തില്‍, ജനുവരിയില്‍ ഉല്‍പ്പന്ന ഇറക്കുമതി 2.1 ശതമാനം ഉയര്‍ന്നപ്പോള്‍ കയറ്റുമതി 17.1 ശതമാനം കുറഞ്ഞു.

2023നും 2030നും ഇടയില്‍ ആഗോള എണ്ണ ഡിമാന്‍ഡ് വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ വളരെ വലിയ പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ മുന്‍നിര ഇറക്കുമതിക്കാരായ ചൈനയ്ക്ക് ഒപ്പമെത്തുമെന്നും ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി പറഞ്ഞു.

ജനുവരിയില്‍ മുന്‍നിര എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഏഷ്യന്‍ ഉപഭോക്താക്കള്‍ക്കായി അറബ് ലൈറ്റ് ക്രൂഡിന്റെ വില 27 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ത്തിയിരുന്നു.

X
Top