ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു

സിംഗപ്പൂര്‍: ചൈന വീണ്ടും കോവിഡ് നിയന്ത്രണത്തിലായതോടെ അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഇടിഞ്ഞു. ആസന്നമായ നിരക്ക് വര്‍ധനകളും വിലയിടിവിന് കാരണമായി. ബ്രെന്റ് ക്രൂഡ് അവധി 1.12 ഡോളര്‍ അഥവാ 1.2% ഇടിവില്‍ 91.71 ഡോളറായപ്പോള്‍ യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് 1.25 ഡോളര്‍ (1.4%) കുറഞ്ഞ് 85.63 ഡോളറിലെത്തുകയായിരുന്നു.

ബ്രെന്റ് ചൊവ്വാഴ്ച 3% ഇടിവ് നേരിട്ടിരുന്നു. ആശാവഹമല്ലാത്ത യു.എസ് സേവന വളര്‍ച്ചയും ചൈനയുടെ ചെങ്ഡു നഗരം ലോക് ഡൗണിലായതും വിപണിയെ തളര്‍ത്തിയെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു. ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ചൈന.

“സീറോകോവിഡ് നയങ്ങള്‍ തുടരുന്നതിനാല്‍, കൂടുതല്‍ തവണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ചൈന നിര്‍ബന്ധിതരാകും. ഇത് എണ്ണവിലയെ സംബന്ധിച്ച് ആശങ്കാജനകമാണ്.” എഎന്‍സെഡ് റിസര്‍ച്ച് അനലിസ്റ്റുകള്‍ കുറിപ്പില്‍ പറഞ്ഞു. കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധനവ് വരുത്താനൊരുങ്ങുന്നതും വിപണിയെ പ്രതികൂലമായി ബാധിച്ചു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച യോഗം ചേരുമ്പോള്‍ ഫെഡറല്‍ റിസര്‍വ് മോണറ്ററി പോളിസി സെപ്തംബര്‍ 21നാണ്.

ഇരു സെന്‍ട്രല്‍ ബാങ്കുകകളും നിരക്ക് വര്‍ധനയ്ക്ക് തുനിയുമെന്നാണ് പരക്കെ കരുതപ്പെടുന്നത്.

X
Top