ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ക്രൂഡ്‌ ഓയില്‍ വില വര്‍ധന തുടരുന്നത്‌ വിപണിയെ സമ്മര്‍ദത്തിലാഴ്‌ത്തും

ക്രൂഡ്‌ ഓയില്‍ വില ഉയര്‍ന്ന നിലയില്‍ തുടരുന്നത്‌ ഓഹരി വിപണിയെ തുടര്‍ന്നും സമ്മര്‍ദത്തിലാഴ്‌ത്തും. വിലകയറ്റ ഭീഷണി വീണ്ടും ശക്തമാകുന്നതിനാണ്‌ ക്രൂഡ്‌ ഓയില്‍ വില വര്‍ധന വഴിവെക്കുന്നത്‌.

ആഗോളതലത്തില്‍ ഓഹരി വിപണി സമ്മര്‍ദം നേരിടുകയാണ്‌. യുഎസ്‌ ട്രഷറി യീല്‍ഡ്‌ വ്യാഴാഴ്ച 16 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.

യുഎസിലെ ബോണ്ട്‌ യീല്‍ഡ്‌ ഉയരുന്നതും എണ്ണ വില വര്‍ധനയും ആഗോള ഓഹരി വിപണിയെ പ്രതികൂലമായി ബാധിക്കുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌. പലിശനിരക്ക്‌ ഉയര്‍ന്ന നിലയില്‍ തുടരാനുള്ള സാധ്യതയും നിക്ഷേപകരുടെ ആത്മവിശ്വാസം കുറയുന്നതിന്‌ വഴിവെക്കുന്ന ഘടകമായി.

ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ 96 ഡോളറിന്‌ മുകളിലായാണ്‌ എത്തിനില്‍ക്കുന്നത്‌. ഇത്‌ ഒരു വര്‍ഷത്തെ ഉയര്‍ന്ന വിലയാണ്‌. ആവശ്യമായതിന്റെ 80 ശതമാനം ക്രൂഡ്‌ ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്‌ക്ക്‌ ഈ വിലവര്‍ധന ഒട്ടും ആശാസ്യകരമല്ല.

ക്രൂഡ്‌ ഓയില്‍ വില വര്‍ധന ഇന്ത്യയുടെ ഇറക്കുമതി ചെലവ്‌ ഉയരുന്നതിന്‌ കാരണമാകും. ഇത്‌ രൂപ കൂടുതല്‍ ദുര്‍ബലമാകുന്നതിനും വഴിവെക്കും.

X
Top