ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പ്രതിവാര നഷ്ടത്തിനൊരുങ്ങി എണ്ണവില

ലണ്ടന്‍: വെള്ളിയാഴ്ച ഉയര്‍ച്ച കൈവരിച്ച എണ്ണവില പക്ഷെ പ്രതിവാര നഷ്ടം നേരിടുമെന്നുറപ്പായി. ബ്രെന്റ് ക്രൂഡ് അവധി 67 സെന്റ് അഥവാ 0.8 ശതമാനം ഉയര്‍ന്ന് 90.45 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 70 സെന്റ് അഥവാ 0.9 ശതമാനം ഉയര്‍ന്ന് 82.34 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഡോളര്‍ നേരിയ തോതില്‍ ദുര്‍ബലമായതാണ് വെള്ളിയാഴ്ച എണ്ണവില ഉയര്‍ത്തിയത്.

ഇതോടെ മറ്റ് കറന്‍സിയിലുള്ളവര്‍ കൂടുതല്‍ എണ്ണ വാങ്ങുകയായിരുന്നു. എന്നാല്‍ ഡബ്ല്യുടിഐ ഈയാഴ്ച ഇതുവരെ 7 ശതമാനമാണ് ഇടിവ് നേരിട്ടത്. ബ്രെന്റ് 6 ശതമാനവും കുറവ് വരുത്തി.

ഏപ്രിലില്‍ എക്കാലത്തേയും ഉയരം കുറിച്ച ശേഷം എണ്ണവില ഇടിവ് നേരിടുകയാണ്. ചൈനയിലെ കോവിഡ് ലോക് ഡൗണ്‍ ഡിമാന്റ് കുറയ്ക്കുന്നതാണ് കാരണം. ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്.

X
Top