സിംഗപ്പൂര്‍: യുഎസ് കരുതല്‍ ശേഖരത്തില്‍ പ്രതീക്ഷിച്ചതിലും വലിയ ഇടിവ് പ്രകടമായതിനെ തുടര്‍ന്ന് ബുധനാഴ്ച എണ്ണ വില ഉയര്‍ന്നു. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ബുധനാഴ്ച രാവിലെ 67 സെന്റ് അഥവാ 0.7% ഉയര്‍ന്ന് ബാരലിന് 95.65 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 33 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ബാരലിന് 104.73 ഡോളറിലാണ് സൂചികയുള്ളത്. ക്രൂഡ് സ്‌റ്റോക്ക് കഴിഞ്ഞയാഴ്ച 4 ദശലക്ഷം ബാരല്‍ കുറഞ്ഞതായി അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിക്കുകയായിരുന്നു. അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചതിന്റെ നാലിരട്ടി കുറവാണിത്. തുടര്‍ന്നാണ് വിലയില്‍ വര്‍ധനവുണ്ടായത്.
ഗ്യാസോലിന്‍ കരുതല്‍ ശേഖരത്തില്‍ 1.1 ബില്ല്യണ്‍ ബാരലിന്റെ കുറവാണുണ്ടായത്. 3.5 മില്ല്യണ്‍ ബാരല്‍ ഉയര്‍ച്ച പ്രതീക്ഷിച്ച സ്ഥാനത്താണ് ഇത്. യുഎസ് ഗവണ്‍മെന്റിന്റെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അതിന്റെ പ്രതിവാര റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവിടും.
നോര്‍ഡ് സ്ട്രീം 1 പൈപ്പ്‌ലൈന്‍ വഴി ജര്‍മ്മനിയിലേക്കുള്ള വിതരണം 20% കുറയ്ക്കുമെന്ന് റഷ്യന്‍ പ്രകൃതിവാതക കമ്പനിയായ ഗ്യാസ്‌പ്രോം തിങ്കളാഴ്ച അറിയിച്ചിരുന്നു.തുടര്‍ന്ന് ഡിമാന്റ് കുറയ്ക്കാനുള്ള അടിയന്തര നടപടികള്‍ കൈകൊള്ളാനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍.