ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

അസംസ്കൃത എണ്ണവില ഇടിവ്: പ്രയോജനം ലഭിക്കുന്നത് എണ്ണകമ്പനികൾക്കു മാത്രം

കൊച്ചി: അസംസ്കൃത എണ്ണവിലയിൽ കാര്യമായ ഇടിവുണ്ടായതിന്റെ നേട്ടം എണ്ണക്കമ്പനികൾക്കു ലഭിക്കുമ്പോൾ ഉയർന്ന ഇന്ധനവിലയിൽ വലഞ്ഞ് ജനങ്ങൾ. അസംസ്കൃത എണ്ണവില 75 ഡോളർ നിലവാരത്തിലേക്ക് ഇടിഞ്ഞതിന്റെ ഫലമായി രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ലാഭത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്.

അതേസമയം, 2022 ഏപ്രിൽ 6 നു ശേഷം പെട്രോൾ, ഡീസൽ വിലകളിൽ മാറ്റം വരുത്താത്തതിനാൽ ജനങ്ങളുടെ ഭാരം കുറയുന്നുമില്ല. വിലക്കയറ്റത്തോതു കുറയ്ക്കാനായി സാധാരണക്കാരുടെ പലിശഭാരം വർധിപ്പിക്കുമ്പോഴും ഇന്ധനവില കുറച്ചു വിലക്കയറ്റം നിയന്ത്രിക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.

റഷ്യയിൽ നിന്നു കുറഞ്ഞ വിലയ്ക്ക് കൂടുതൽ എണ്ണ വാങ്ങുന്നതും ഡിമാൻഡ് ഉയർന്നതും എണ്ണക്കമ്പനികളുടെ ലാഭം കൂടാൻ ഇടയാക്കുന്നുണ്ട്.

മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലാഭം 67 ശതമാനമാണ് ഉയർന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 6021.88 കോടി രൂപയായിരുന്ന അറ്റാദായം ഇത്തവണ 10,058.69 കോടി രൂപയായി ഉയർന്നു.

സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിലെ നഷ്ടം നികത്തി 8241.82 കോടി രൂപയുടെ ലാഭം രേഖപ്പെടുത്താനും നാലാംപാദത്തിലെ മികച്ച പ്രകടനം കൊണ്ട് കമ്പനിക്കു കഴിഞ്ഞു. സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദങ്ങളിൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് ക്രൂഡ്‌ വില കുത്തനെ ഉയർന്നിരുന്നു.

നാലാം പാദത്തിൽ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നേട്ടം 79%. മുൻ വർഷം ഇതേപാദത്തിൽ 2018 കോടി രൂപയായിരുന്ന ലാഭം 3608 കോടിയായാണ് ഉയർന്നത്. പ്രവർത്തന ലാഭം 9% ഉയർന്ന് 1.14 ലക്ഷം കോടിയിലെത്തി. സാമ്പത്തിക വർഷത്തിൽ പ്രവർത്തനലാഭത്തിൽ 25% വർധന.

ഭാരത് പെട്രോളിയത്തിന്റെ (ബിപിസിഎൽ) നാലാംപാദ ഫലം പുറത്തുവന്നിട്ടില്ലെങ്കിലും ലാഭത്തിൽ 200% വരെ വർധനയുണ്ടാകുമെന്ന് മോട്ടിലാൽ ഓസ്‌വാൾ കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു.

2022 ഏപ്രിലിനു ശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. 2022 ഏപ്രിലിൽ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ ശരാശരി വില ബാരലിന് 100 ഡോളറായിരുന്നു. എന്നാൽ, ഇപ്പോൾ 75 ഡോളറിനും താഴെയാണ്.

അതേസമയം, ഉയർന്ന വിലയുണ്ടായിരുന്നപ്പോൾ വന്ന നഷ്ടം നികത്തേണ്ടതിനാലാണു ഇന്ധനവില കുറയ്ക്കാത്തതെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

എണ്ണക്കമ്പനികൾ നഷ്ടം നികത്തിയാൽ വില കുറയ്ക്കുമെന്നു പ്രതീക്ഷിക്കാമെന്നു മാത്രമാണ് കേന്ദ്ര പെട്രോളിയം മന്ത്രിയിൽ നിന്നുള്ള പ്രതികരണം.

X
Top