ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

ക്രൂഡ് ഓയിൽ വിലയിടിവ് ഇന്ത്യയുടെ ഇന്ധന കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്നു

ഗോള തലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവ്, ഇന്ത്യയുടെ ഇന്ധന കയറ്റുമതിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് റിപ്പോർട്ട്. ഇത് ആഗസ്റ്റിലെ ആകെയുള്ള കയറ്റുമതി കുറയാൻ കാരണമായതായും ആഗോള അനലിസ്റ്റ് സ്ഥാപനമായ CRISIL വിലയിരുത്തുന്നു. ഇന്ത്യ കയറ്റുമതി ചെയ്യുന്ന പ്രധാന ഇനങ്ങളിൽ ഒന്നാണ് ക്രൂഡ്.

വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ പെട്രോളിയം ഉല്പന്നങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇതിൽ കൂടുതലും നെതർലൻഡ്സിലേക്കാണ്. സിംഗപ്പൂർ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് പിന്നീട് കൂടുതലായി കയറ്റുമതി നടക്കുന്നതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ക്രൂഡ് ഓയിൽ കയറ്റുമതി കുറയുമ്പോഴും, ഇന്ത്യയിലേക്ക് ഇറക്കുമതി വർധിക്കുന്ന സാഹചര്യമുണ്ട്. ഇത് വ്യാപാരക്കമ്മി വർധിപ്പിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാഹചര്യങ്ങൾ ഇന്ത്യയ്ക്ക് അനുകൂലമായിരുന്നു.

ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ കയറ്റുമതി സ്ഥിരമായ വളർച്ച പ്രകടമാക്കി.
എന്നാൽ ഇക്കഴിഞ്ഞ ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ കയറ്റുമതി കുറഞ്ഞു, ഇത് ആകെയുള്ള കയറ്റുമതിക്കണക്കുകളെയും ബാധിച്ചു. ഇങ്ങനെ സംഭവിക്കാൻ പലവിധ കാരണങ്ങളുണ്ട്.

അതിൽ പ്രധാനം കണ്ടയ്നറുകളുടെ ദൗർലഭ്യമാണ്. ചെങ്കടലിലെ ഹൂതി ആക്രമണം ഇതിനൊരു കാരണമാണ്. പ്രധാന ചരക്ക് പാതകളിലൂടെ പോകുന്ന കപ്പലുകൾ ലഭ്യമല്ലാതിരുന്നത് കയറ്റുമതി കുറയാൻ കാരണമായി.

ചൈനയുടെ ഉല്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയ യു.എസ് നീക്കവും തിരിച്ചടിയായി. ഇത് ആഗോള തലത്തിലുള്ള ചരക്ക് നീക്കത്തെ ബാധിച്ചതാണ് കാരണം. യു.എസ് നീക്കത്തിന് വിശാല വിപണികളിൽ വലിയ ചലനങ്ങളുണ്ടാക്കാൻ സാധിച്ചു.

അമേരിക്കയിലേക്കുള്ള കയറ്റുമതിയുടെ ഗതിവേഗം കകുറഞ്ഞതോടെ മറ്റ് രാജ്യങ്ങളിലേക്ക് തങ്ങളുടെ ഉല്പന്നങ്ങൾ വലിയ തോതിൽ കയറ്റുമതി ചെയ്യാൻ ചൈന നിർബന്ധിതമായി. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്ക് ഇത്തരത്തിൽ ‘ഡമ്പിങ്’ നടന്നതായും റിപ്പോർട്ട് പറയുന്നു.

ഇതിനുദാഹരണമായി, ഇന്ത്യയിലേക്ക് സമീപ മാസങ്ങളിൽ ചൈനയിൽ നിന്നും, വിയറ്റ്നാമിൽ നിന്നുമുള്ള സ്റ്റീൽ ഇറക്കുമതി വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതും രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിപ്പിക്കാൻ കാരണമായതായിട്ടാണ് വിലയിരുത്തൽ.

അതേ സമയം ഇന്ത്യയുടെ സേവനമേഖലയിൽ പോസിറ്റീവായ മാറ്റം പ്രകടമാണെന്നും റിപ്പോർട്ട് പറയുന്നുണ്ട്.

X
Top