
ചൈന കോവിഡിനു ശേഷം പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീക്കുന്നത് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതിന് വഴിവെക്കുമെന്ന് ഗോള്‍ഡ്‌മാന്‍ സാച്‌സ് വിലയിരുത്തുന്നു.
2023 മൂന്നാം പാദത്തോടെ ക്രൂഡ് ഓയില്‍ വില 110 ഡോളറായി ഉയരുമെന്നാണ് ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ വിലയിരുത്തല്‍. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനങ്ങളും തീവണ്ടികളും വാഹനങ്ങളും പ്രവര്‍ത്തിക്കാതായി.
അത് വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ക്രൂഡ് ഓയിലിന് വന്‍തോതില്‍ ഡിമാന്റ് ഉയരും- ഗോള്‍ഡ്‌മാന്‍ സാച്‌സ് വിലയിരുത്തുന്നു.
കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് ചൈനയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളും പൂര്‍ണ വിമുക്തമാകുകയാണെങ്കില്‍ മൂന്നാം പാദത്തില്‍ ബ്രെന്റ് ക്രൂഡ് വില ബാരലിന് 110 ഡോളറിലെത്താന്‍ സാധ്യതയുണ്ട്.
കോപ്പര്‍ വില 2023 അവസാനത്തോടെ ടണ്ണിന് 11,500 ഡോളറായി ഉയരാന്‍ സാധ്യതയുണ്ട്. ഈയാഴ്‌ചയില്‍ കോപ്പര്‍ വില ജൂണിനു ശേഷം ആദ്യമായി 9000 ഡോളര്‍ മറികടന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോപ്പര്‍ വില 15,000 ഡോളറിലെത്താന്‍ സാധ്യതയുണ്ട്.