ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജി20 ധനമന്ത്രി, കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടെ യോഗം ക്രിപ്‌റ്റോകറന്‍സി വിഷയം ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: ക്രിപ്റ്റോകറന്‍സികളെ പരമാധികാര കറന്‍സികളായി കണക്കാക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിക്കുന്നു. അതേസമയം ബ്ലോക്ക് ചെയ്ന്‍ സാങ്കേതികവിദ്യ നിരോധിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഫിന്‍ടെക് വ്യവസായത്തെ ഉത്തേജിപ്പിക്കാനുള്ള ത്രാണി ബ്ലോക്ക് ചെയ്ന്‍ സാങ്കേതിക വിദ്യയ്ക്കുള്ളതിനാലാണ് ഇത്, ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാദങ്ങളുടെ അകമ്പടിയില്ലാത്ത പുതിയ ഉത്പന്നങ്ങളിലും സേവനങ്ങളിലും ബ്ലോക്ക് ചെയ്ന്‍ ടെക്‌നോളജിയെ ഉപയോഗപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് പറഞ്ഞു.ജി20 ഉച്ചകോടിയനുബന്ധിച്ച് നടക്കുന്ന ധനമന്ത്രിമാരുടേയും കേന്ദ്രബാങ്ക് ഗവര്‍ണര്‍മാരുടേയും യോഗം ക്രിപ്‌റ്റോകറന്‍സി വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്.

24-25 തീയതികളില്‍ ബെംഗളൂരുവിലാണ് യോഗം. ജി20 ധനകാര്യ മന്ത്രി, കേന്ദ്രബാങ്ക് ഗവര്‍ണര്‍ (എഫ്എംസിബിജി) യോഗത്തില്‍ ഏതാണ്ട് 72 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ജി20 രാഷ്ട്രങ്ങളിലെ ധനമന്ത്രിമാര്‍, കേന്ദ്രബാങ്ക് ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്ക് പുറമെ ക്ഷണിക്കപ്പെട്ട അതിഥികളും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.

ആഗോളതലത്തില്‍ ശ്രമമുണ്ടായാല്‍ മാത്രമേ ക്രിപ്‌റ്റോകറന്‍സികളെ നിയന്ത്രിക്കാനകൂവെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞിരുന്നു.

X
Top