Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

ക്രിപ്റ്റോ ഡോട്ട് കോം അമേരിക്കയിലെ സേവനങ്ങൾ അവസാനിപ്പിക്കുന്നു

സിംഗപ്പൂർ ആസ്ഥാനമായുള്ള ക്രിപ്‌റ്റോകറൻസി എക്‌സ്‌ചേഞ്ചായ Crypto.com, തങ്ങളുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ആസ്ഥാനമായുള്ള ക്ലയന്റുകൾക്ക് സേവനം നൽകില്ലെന്ന് പ്രഖ്യാപിച്ചു. 2023 ജൂൺ 21 മുതലാണ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്.

നിലവിലെ വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഉപയോക്താക്കളിൽ നിന്നുള്ള പരിമിതമായ ഡിമാൻഡ് കാരണമാണ് ഇത്. സേവനം താൽക്കാലികമായി നിർത്താനുള്ള തീരുമാനത്തെക്കുറിച്ച് ഉപയോക്താക്കൾക്ക് മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് Crypto.com സൂചിപ്പിച്ചു.

എന്നാൽ Crypto.com-ന്റെ റീട്ടെയിൽ മൊബൈൽ ആപ്ലിക്കേഷനും പ്ലാറ്റ്‌ഫോമും യുണൈറ്റഡ് സ്റ്റേറ്റ്സിൽ തുടർന്നും ലഭ്യമാകും. യൂറോപ്പിലെയും, യുക്രെയിനിലെയും, അമേരിക്കയിലെയും 9 ക്രിപ്റ്റോകറൻസി എക്സ് ചേഞ്ചുകളാണ് കഴിഞ്ഞമാസം അടച്ചു പൂട്ടിയത്.

കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് പ്രധാനമായും ഈ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ പ്രവർത്തിച്ചിരുന്നത്.

ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന ഡിജിറ്റൽ ആസ്തികൾ വഴിതിരിച്ചുവിടുന്ന ഈ എക്സ് ചേഞ്ചുകൾ സമാന്തര സമ്പദ്വ്യവസ്ഥയായി പ്രവർത്തിക്കുന്നതിനാൽ രാജ്യങ്ങളുടെ സുരക്ഷക്ക് വലിയൊരു തലവേദനയാണ് എന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.

X
Top