Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാന്‍സില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ച് നിക്ഷേപകര്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ബിനാന്‍സില്‍ നിന്ന് നിക്ഷേപകര്‍ 780 ദശലക്ഷം ഡോളര്‍ പിന്‍വലിച്ചു. ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചിനെതിരെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്നാണ് നിക്ഷേപകര്‍ കൂട്ടമായി പണം പിന്‍വലിച്ചത്, ഡാറ്റാ സ്ഥാപനമായ നാന്‍സെന്‍ ചൊവ്വാഴ്ച അറിയിച്ചു.

ബിനാന്‍സിന്റെ യുഎസ് അഫിലിയേറ്റ് എക്‌സ്‌ചേഞ്ച് ഇതേ കാലയളവില്‍ 13 ദശലക്ഷം ഡോളര്‍ അറ്റ ഒഴുക്ക് രേഖപ്പെടുത്തിട്ടുണ്ട്. അതേസമയം ഇക്കാര്യത്തില്‍ ബിനാന്‍സ് ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ക്രിപ്‌റ്റോകറന്‍സികള്‍ ചൊവ്വാഴ്ച ഇടിവ് നേരിട്ടു.

ആഗോള ക്രിപ്‌റ്റോ വിപണി മൂല്യം 3.60 ശതമാനം കുറഞ്ഞ് 1.09 ട്രില്യണ്‍ ഡോളറിലാണുള്ളത്. ജനകീയ ക്രിപ്‌റ്റോ ആയ ബിറ്റ്‌കോയിന്‍ 3.60 ശതമാനം ഇടിവ് നേരിട്ട് 25792.56 ഡോളറിലെത്തിയപ്പോള്‍ രണ്ടാമത്തെ വലിയ കോയിനായ എഥേരിയം 2.64 ശതമാനം താഴ്ന്ന് 1819.34 ഡോളറില്‍ ട്രേഡ് ചെയ്യുന്നു.

ഏതാണ്ട് എല്ലാ കോയിനുകളും വലിയ തോതില്‍ ഇടിവ് നേരിട്ടു.

X
Top